Foto

അമൃത സര്‍വകലാശാലയില്‍  ഡ്യുവൽ പി.ജി കോഴ്‌സുകൾ

അമൃത സര്‍വകലാശാലയില്‍  ഡ്യുവൽ പി.ജി കോഴ്‌സുകൾ

 

കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയും അമേരിക്കയിലെ അരിസോണ സർവകലാശാലയും ചേർന്ന് നടത്തുന്ന ഡ്യൂവൽ എം.എസ്.സി.- എം.എസ്./എം.ടെക്. -എം.എസ്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ 'അപേക്ഷിക്കാം.ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ.

മറ്റിടങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായി ഇരട്ട വിഷയങ്ങളിലാണ്, ബിരുദാനന്തര ബിരുദം നൽകുന്നത്. കോഴ്സിന്റെ ഭാഗമായി കുറഞ്ഞ ഫീസിൽ ഒരു വർഷം വരെ അമേരിക്കയിലെ അരിസോണ സർവകലാശാലയിൽ പഠിക്കാൻ അവസരമുണ്ട്. ഡ്യൂവൽ ഡിഗ്രി കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അമൃത സർവകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവകലാശാലയായ അരിസോണ നൽകുന്ന ഡിഗ്രിയും ലഭിക്കും.

 

വിവിധ കോഴ്സുകൾ

।.എം.എസ്.സി. പ്രോഗ്രാമുകൾ

 1.എം.എസ് സി. (നാനോബയോടെക്നോളജി) & എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)

2. എം.എസ്സി. (മോളിക്കുലാർ മെഡിസിൻ) & എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)

 

അടിസ്ഥാന യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ,മോളിക്യൂലർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയോൺമെന്റൽ സയൻസ്, എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിലേതെങ്കിലുമൊന്നി ലോ ബിരുദമോ ബയോസയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിലോ നേടിയ ബിരുദമോ ആണ് പ്രവേശന യോഗ്യത 

 II.എം.ടെക്.പ്രോഗ്രാമുകൾ

1.എം.ടെക്. (നാനോബയോടെക്നോളജി) & എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ)

2. എം.ടെക്. (മോളിക്കുലാർ മെഡിസിൻ) & എം.എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) 

 

അടിസ്ഥാന യോഗ്യത

ബി.ടെക്./ബി.ഇ.ബിരുദധാരികൾക്കൊപ്പം എം.എസ്.സി. ബിരുദധാരികൾക്കും പ്രഫഷണൽ ബിരുദധാരികൾക്കും എം.ടെക്ക് ന് അപേക്ഷിക്കാവുന്നതാണ്.ഇതിൽ ബി.ടെക്./ ബി.ഇ. ബിരുദധാരികൾ,അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി/ ജനറ്റിക് എഞ്ചിനീയറിംഗ്/ ബയോമെഡിക്കൽ എൻജിനിയറിങ്/ ഫുഡ് പ്രോസ്സസ് എൻജിനിയറിങ്/ ബയോഇൻഫർമാറ്റിക്സ്/ അഗ്രിക്കൾച്ചറൽ എൻജിനിയറിങ്/ അഗ്രിക്കൾച്ചറൽ ആൻഡ് ഇറിഗേഷൻ എൻജിനിയറിങ്/ ഫാർമസ്യൂട്ടിക്കൽ എൻജിനിയറിങ് / ഫുഡ് ടെക്നോളജി/ എന്നിവയിൽ അല്ലെങ്കിൽ ബയോഎൻജിനിയറിങ്ങുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ ബി.ഇ./ ബി.ടെക്. ബിരുദമോ തത്തുല്യ യോഗ്യതയോ നിർബന്ധമാണ്.

 

എം.എസ് സി. ബിരുദധാരികൾക്ക്, എം.ടെക് പ്രവേശനത്തിന് അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മോളിക്യൂലർ ബയോളജി/ മെഡിക്കൽ ബയോടെക്നോളജി/ മൈക്രോബയോളജി/ബയോമെഡിക്കൽ സയൻസസ്/ബയോടെക്നോളജി/ബോട്ടണി/സുവോളജി/മെഡിക്കൽ ജെനറ്റിക്സ്/ബയോകെമിസ്ട്രി/ബയോഇൻഫർമാറ്റിക്സ്/ഫുഡ്സയൻസ് ആൻഡ് ന്യുട്രീഷൻ/എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ്/അപ്ലൈഡ് സൈക്കോളജി/നഴ്സിങ്/അലൈഡ് ഹെൽത്ത് സയൻസസ്/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി/അഗ്രിക്കൾച്ചർ/ഹോർട്ടിക്കൾച്ചർ/ സെറിക്കൾച്ചർ ബിരുദമോോ അല്ലെങ്കിൽ ഏതെങ്കിലും ബയോസയൻസുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സുകളിൽ നേടിയ എം.എസ് സി. ബിരുദമോ വേണം.

 

പ്രൊഫഷണൽ ബിരുദധാരികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിസിൻ/ഡെന്റ്റിസ്ട്രി/വെറ്റിനറി/ആയുർവേദ/ഹോമിയോപ്പതി/ഫാർമസി കോഴ്സുകളിൽ നേടിയ പ്രൊഫഷണൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടെങ്കിൽ പ്രവേശനത്തിന് അവസരമുണ്ട്.

 

പ്രവേശന നടപടി ക്രമം

ഈ വർഷത്തെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല; ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി, ജൂലായ് 31 ആണ്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://www.amrita.edu/admissions/

 

ഫോൺ

04842858750

08129382242

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News