Foto

കെസിബിസിയുടെ പുതിയ കമ്മീഷന്‍ സെക്രട്ടറിമാര്‍

കെസിബിസിയുടെ പുതിയ കമ്മീഷന്‍ സെക്രട്ടറിമാര്‍


കൊച്ചി: കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്ന കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് കെസിബിസി ശീതകാലസമ്മേളനം നന്ദി രേഖപ്പെടുത്തി. ഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. സി. ഡോ. ലില്ലിസാ, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ജോജു കൊക്കാട്ട്, ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറിയായി ഫ്രൊഫ. കെ. എം. ഫ്രാന്‍സീസ്, സാരഥിയുടെ ഡയറക്ടറായി റവ. ഫാ. ഷിന്റോ, ജീസസ് ഫ്രട്ടേര്‍ണിറ്റിറ്റിയുടെ ഡയറക്ടറായി റവ. ഫാ. മാര്‍ട്ടിന്‍ തട്ടില്‍,  സിഎല്‍സി പ്രമോട്ടറായി റവ. ഫാ. ഫ്രജോ വാഴപ്പിള്ളി, പാസ്റ്ററല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയി റവ. ഫാ. ടോണി കോഴിമണ്ണില്‍, എന്നിവരെ പുതുതായി നിയമിച്ചു. വനിതാകമ്മീഷന്‍ മീഡിയാ കമ്മീഷന്‍, ലേബര്‍ കമ്മീഷന്‍, യൂത്ത് കമ്മീഷന്‍, കെസിഎസ്എല്‍ എന്നീ കമ്മീഷന്‍ സെക്രട്ടറിമാരുടെ സേവന കാലാവധി അടുത്ത മൂന്നുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്കി.

Comments

leave a reply

Related News