Foto

ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഗവൺമെൻറ് നഴ്സിങ് കോളേജിൽ നാലുവർഷ ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്..

കവരത്തി നഴ്സിങ് കോളേജിൽ ബി.എസ്‌സി. നഴ്സിങ്

ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഗവൺമെൻറ് നഴ്സിങ് കോളേജിൽ നാലുവർഷ ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.. മൊത്തമുള്ള 30 സീറ്റിൽ 10 ശതമാനം സീറ്റ് ആൺകുട്ടികൾക്കാണ്. പ്രവേശനത്തിൽ ലക്ഷദ്വീപ് നിവാസികൾക്ക് മുൻഗണനയുണ്ട്. വാർഷിക ട്യൂഷൻ ഫീസ് 1000 രൂപയാണ്.

ആർക്കൊക്കെ അപേക്ഷിക്കാം

സയൻസ് സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് മൂന്നിനുംകൂടി 45 ശതമാനം മാർക്ക് (പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം) വാങ്ങി പ്ലസ്‌ടു ജയിച്ചിരിക്കണം. സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് എന്നിവവഴി പ്ലസ്‌ടു ജയിച്ചവർക്കും വ്യവസ്ഥകൾക്കുവിധേയമായി അപേക്ഷിക്കാം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷാ ക്രമം

ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.18 വരെ അപേക്ഷ നൽകാം.ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധരേഖകളും കോളേജ് പ്രിൻസിപ്പലിന് അയച്ചുകൊടുക്കണം.

പ്രവേശന പരീക്ഷ

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ആപ്റ്റിറ്റ്യൂഡ് ഫോർ നഴ്സിങ് എന്നിവയിൽനിന്ന്‌ 20 വീതം (മൊത്തം 100) ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓഫ്‌ലൈൻ പ്രവേശനപരീക്ഷയ്ക്ക്  കവരത്തി, എറണാകുളം, മംഗലാപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്

 jipsaan.com/ 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply

Related News