മെക്‌സിക്കോ: ജപമാലയ്ക്കായി അണിചേരുക ആഹ്വാനവുമായി പ്രശ്സത ഗായിക അലജന്ദ്ര റോജാസ,കുടുംബമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായിയാട്ടാണ് ഗായിക രംഗത്ത് എത്തിയിരിക്കുന്നത്. മെക്‌സിക്കന്‍ ഗായികയും ഗാനരചയിതാവുമാണ് അലജന്ദ്ര റോജാസ്. രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷകണക്കിന് വരുന്ന മെക്‌സിക്കന്‍ ജനത ജപമാലപ്രാര്‍ത്ഥനയില്‍ ഒന്നിക്കണമെന്ന് അലജന്ദ്ര റോജാസ വ്യക്തമാക്കി.ഒരു കുടുംബമെന്ന നിലയില്‍ ജപമാല ഭക്തി അഭ്യസിക്കാന്‍ ഓരോ മെക്‌സിക്കക്കാരനെയും ക്ഷണിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് മുപ്പത്തിമൂന്നുകാരിയായ റോജാസ് പറഞ്ഞു.കത്തോലിക്കാ വിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ എളുപ്പമുള്ള സമയമല്ലെന്നും,കഴിയുന്നത്ര ദൈവവചനത്തോട് ചേര്‍ന്ന് നില്‍ക്കണ്ട സാഹചര്യമാണ് ഇതെന്നും കൃപയിലായിരിക്കാനുള്ള ഒരു ആഹ്വാനമാണിതെന്നും റോജാസ് പറഞ്ഞു.എല്ലാവരും അനുദിനം പ്രാര്‍ത്ഥിക്കേണ്ടത് അനിവാര്യമാണെന്നും സമയം കുറവായതിനാല്‍ നിസ്സംഗത അല്ലെങ്കില്‍ മാറിനില്‍ക്കുന്ന പ്രവണതയ്ക്കു മാറ്റം വരുത്തണമെന്നും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 'ജപമാലയ്ക്കായി മെക്‌സിക്കോ അണിചേരുക' എന്ന തലക്കെട്ടോടെ അലജന്ദ്ര റോജാ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വീഡിയോ ഗാനം ഏറെ വൈറലായിരുന്നു
Comments