അലന്‍ ജോസഫ് ചൂരപൊയ്കയില്‍,
അരിസോണ: അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് സാത്താന്‍ ടെംപിളില്‍വെച്ച് 'സാത്താന്‍ കോണ്‍' എന്ന വാര്‍ഷിക കോണ്‍ഫറന്‍സ് നടത്തുന്ന പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ബിഷപ്പ്. നേരത്തെ സ്‌കോട്‌സ്‌ഡെയില്‍ സിറ്റി കൗണ്‍സിലിലെ മീറ്റിങ്ങില്‍വെച്ച് പൈശാചിക ആരാധനയ്ക്ക് വേണ്ടി സാത്താന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ നടത്താന്‍ പോകുന്ന കോണ്‍ഫറന്‍സിനുള്ള അപേക്ഷ സിറ്റി കൗണ്‍സിലിനു വേണ്ടി അവര്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ഫിനിക്‌സ് രൂപത അധ്യക്ഷനായ ബിഷപ്പ് തോമസ് ഓംസ്റ്റെഡാണ് രംഗത്തെത്തിയിരിക്കുന്നത്.
സ്‌കോട്‌സ്‌ഡെയിലില്‍ തങ്ങള്‍ സാമൂഹികബന്ധങ്ങള്‍ ആരംഭിക്കുമെന്ന് സാത്താന്‍ പുരോഹിതനും ലോക്കല്‍ മെമ്പറുമായ ചാലിസ് ബ്ലൈറ്റ് പറഞ്ഞു. ഇതിനെതിരെ ഒരു ആത്മീയ പോരാട്ടത്തിന് ഒരുമിച്ച് ചേരണമെന്ന് ബിഷപ്പ് തോമസ് ഓംസ്റ്റെഡ് വിശ്വാസികളോട് ആവശ്യപ്പെട്ടു. തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും പകരം പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ത്യാഗ പ്രവൃത്തികള്‍ അനുഷ്ഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തില്‍ വിഭാഗീയതയും ചിന്താ കുഴപ്പവും സൃഷ്ടിക്കുന്നതിന് സാത്താന്‍ നടത്തുന്ന വിഫല ശ്രമങ്ങളെ ചെറുക്കാന്‍ ഏറ്റവും നല്ല ആത്മീയ ആയുധങ്ങള്‍ ഇവയാണെന്നും അദ്ദേഹം പറഞ്ഞു.
Comments