Foto

തിരുസഭ ഇന്ന് നമ്മുടെ കർത്താവിൻറെ സമർപ്പണ തിരുനാൾ (മായൽതോ) ആഘോഷിക്കുന്നു

മോശയുടെ നിയമമനുസരിച്ച്‌, ശുദ്‌ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.

കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്‌ധന്‍ എന്നുവിളിക്കപ്പെടണം എന്നും,

ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.

ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്‌തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്‌ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്‌ധാത്‌മാവ്‌ അവന്റെ മേല്‍ ഉണ്ടായിരുന്നു.

കര്‍ത്താവിന്റെ അഭിഷിക്‌തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന്‌ പരിശുദ്‌ധാത്‌മാവ്‌ അവന്‌ വെളിപ്പെടുത്തിയിരുന്നു.

പരിശുദ്‌ധാത്‌മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.

ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്‌, ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു:

കര്‍ത്താവേ, അവിടുത്തെ വാഗ്‌ദാനമനുസരിച്ച്‌ ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്‌ക്കണമേ!

എന്തെന്നാല്‍,

സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.

അത്‌ വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്‌.

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട്‌ അവന്റെ പിതാവും മാതാവും അദ്‌ഭുതപ്പെട്ടു.

ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.

അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.

ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു.

എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.

അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന്‌ ദൈവത്തെ സ്‌തുതിക്കുകയും ജറുസലെമില്‍ രക്‌ഷപ്രതീക്‌ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്‌തു.

ലൂക്കാ 2 : 22-38

Comments

leave a reply

Related News