Foto

അമേരിക്കയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
 

1.ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി - ക്ലാരന്റന്‍ സ്‌കോളര്‍ഷിപ്പ്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് 
പ്രതിവര്‍ഷം 140 പേര്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്,ക്ലാരന്റന്‍ സ്‌കോളര്‍ഷിപ്പ് . പഠന മികവോടെയും മികച്ച അക്കാദമിക നിലവാരത്തോടെയും യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചെലവ്, ജീവിത ചെലവ് തുടങ്ങിയവ സ്‌കോളര്‍ഷിപ്പിലൂടെ ലഭിക്കും. യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ, പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ. അക്കാദമിക മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് , സ്‌കോളര്‍ഷിപ്പിന് തെരഞ്ഞടുക്കുക

കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.ox.ac.uk/clarendon/

2.കോര്‍ണല്‍ യൂണിവേഴ്‌സിറ്റി ടാറ്റ സ്‌കോളര്‍ഷിപ്പ്

അമേരിക്കയില്‍ അണ്ടര്‍ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിന്
ടാറ്റ എഡുക്കേഷന്‍ & ഡെവലപ്‌മെന്റ് ട്രസ്റ്റും, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്,കോര്‍ണല്‍ യൂണിവേഴ്‌സിറ്റി ടാറ്റ സ്‌കോളര്‍ഷിപ്പ് . എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ അണ്ടര്‍ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്, അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
 https://www.cornell.edu/

3. ഫുള്‍ബ്രൈറ്റ് നെഹ്‌റു റിസര്‍ച്ച് ഫെല്ലോഷിപ്പ്

അമേരികയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പാരിസ്ഥിതിക പഠനം, നിയമം, പൊതുജനാരോഗ്യം, ലിംഗനീതി, ആര്‍ട്‌സ്, സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരിരക്ഷ, സംസ്‌ക്കാരം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര പഠനത്തിനു അമേരിക്കയും ഇന്ത്യ ഗവണ്‍മെന്റും സംയുക്തമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്, ഫുള്‍ബ്രൈറ്റ് നെഹ്‌റു റിസര്‍ച്ച് ഫെല്ലോഷിപ്പ്.അക്കാദമിക് നിലവാരം, ബിരുദ പ്രോഗ്രാമിലെ മികവ് എന്നിവ വിലയിരുത്തിയുള്ള ഈ സ്‌കോളര്‍ഷിപ്പില്‍ എല്ലാ പഠനച്ചെലവുകളും ഉള്‍പ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.usief.org.in
 

Comments

leave a reply

Related News