Foto

അറസ്റ്റിൽ പ്രതിഷേധിച്ച് : കെസിബിസി മദ്യവിരുദ്ധ സമിതി

അറസ്റ്റിൽ  പ്രതിഷേധിച്ച്  : കെസിബിസി  മദ്യവിരുദ്ധ സമിതി

കേരളത്തെ മദ്യവിപത്തില്‍നിന്നു രക്ഷിക്കണമെന്നാവ  രാജ്യാന്തര  ലഹരിവിരുദ്ധ ദിനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതി  സംസ്ഥാന  ഡയറക്ടര്‍ ഫാ ജോണ്‍ അരിക്കലും സംസ്ഥാന  പ്രസിഡന്റ്‌ അജിത്‌ ശംഖമുഖവും നടത്തിയ സെക്രട്ടറിയേറ്റ്  ധർണ

തിരുവനന്തപുരം: ലഹരി വിരു ദ്ധ ദിനമായ ഇന്നലെ സ്രെകട്ടേറി യറ്റിനു മുന്നില്‍ സമാധാനപരമായി ലഹരി വിരുദ്ധ സന്ദേശം എഴു തിയ പ്ലക്കാര്‍ഡ്‌ പിടിച്ച്‌ സര്‍ക്കാരിന്റെ  മദ്യനയത്തിനെതിരേ പ്രതിഷേധിച്ചവരെ അറസ്റ്റ്‌ ചെയ്തതില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സ്രെകട്ടേറിയറ്റ്‌ പ്രതിഷേധിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അജിത്‌ ശംഖുമുഖം എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്ത്‌  കന്റോണ്‍മെന്റ്  പൊലീസ്‌ സ്റ്റേഷനിലെത്തിച്ച്   കേസ് എടുത്തത് . മദ്യത്തിന്റെ അനിയന്ത്രിതമായ വ്യാപാരം കോവിഡ്‌ വ്യാപനം വര്‍ധിപ്പിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളെ ലഹരിക്കെതിരേ ബോധവത്കരിക്കാനുള്ള ഈ വര്‍ഷത്തെ ലഹരി വിമുക്ത ചിന്തയെ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചതെന്നും പൊലീസിന്റെ ഭാഗത്തു നിന്ന്‌ നിര്‍ഭാഗ്യകരമായ നടപടിയാണുണ്ടായതെന്നും  ഫാ.ജോണ്‍ അരീക്കല്‍ പറഞ്ഞു.

 

Foto

Comments

leave a reply

Related News