Foto

ഐക്യസഭാ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട് വിഭാഗീയത സൃഷ്ടിക്കും

ആർച്ച് ബിഷപ്പ് ഇവാൻ യൂർക്കോവിച്: ഐക്യസഭാ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട് വിഭാഗീയത സൃഷ്ടിക്കും

മതസ്വാതന്ത്ര്യകുറിച്ചും വിശ്വാസത്തെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ ഇറക്കിയ പുതിയ പ്രത്യേക റിപ്പോർട്ടിലുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നിരാശയും ആശങ്കയും പരിശുദ്ധ സിംഹാസനത്തിന്റെസ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ഇവാൻ യൂർക്കോവിച് അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വെറുപ്പിനും, വിവേചനത്തിനും, പീഡനത്തിനും വിധേയരാകുന്ന മറ്റു പല വിശ്വാസ സമൂഹങ്ങളെയൊന്നും പ്രതിപാദിക്കാതെ മുസ്ലിങ്ങളെ മാത്രം കേന്ദ്രീകരിച്ച്  വെറുപ്പിനും ഭയത്തിനും ഇരകളെന്ന് റിപ്പോർട്ടിൽ  പറയുന്നത് അന്തർദേശീയ സമൂഹത്തെ ധൃവീകരിക്കുമെന്നും വിഭജനത്തിന്റെ അപകട സാധ്യതകൾ ഉളവാക്കുമെന്നും ഇത് കൗൺസിൽ പ്രോൽസാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അവകാശങ്ങൾ അപകടത്തിലാക്കുമെന്നും മാർച്ച് 4 ന് മനുഷ്യാവകാശ കൗൺസിലിന്റെ 46 മത് സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ഇവാൻ യൂക്കോവിച് അറിയിച്ചു.  

വ്യക്തിപരവും സാമൂഹികവുമായി തങ്ങളുടെ മത വിശ്വാസ പ്രകടനത്തിന് മുസ്ലിം വ്യക്തികൾ നേരിടുന്ന വിവേചനത്തിന്റെയും അക്രമത്തിന്റെയും നിയന്ത്രണത്തിന്റെയും സാഹചര്യങ്ങൾ വിവരിക്കുന്ന റിപ്പോർട്ട് നടത്തിയ സുപ്രധാന  ജോലിയെ അംഗീകരിച്ച അദ്ദേഹം മതവിദ്വേഷവും,  വെറുപ്പും, വിവേചനം, പീഡനവും ഉളവാക്കുന്ന എല്ലാ പ്രവർത്തികളേയും മനുഷ്യാവകാശത്തിന്റെ സാർവ്വത്രീകപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മതസ്വാതന്ത്ര്യത്തിന്റെ സാർവ്വലൗകീകത മനസ്സിൽവച്ച് ശക്തമായി അപലപിക്കണമെന്നും അറിയിച്ചു.

കോവിഡ് 19 ന്റെ സാഹചര്യത്തിൽ മനുഷ്യജീവസംരക്ഷണം മുഖ്യവിഷയമാകുമ്പോൾ മതസ്വാതന്ത്യം പിൻനിരയിലാക്കാതെ മനസാക്ഷിയിൽ മനുഷ്യന്റെ അന്തസ്സിന്റെ ആന്തരീക മാനമായ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പൗരാധികാരികൾ സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

റിപ്പോർട്ട് ഒരു പ്രത്യേക മതവിഭാഗത്തിലേക്ക് ചുരുക്കുന്നത് “നമ്മളും അവരും” എന്ന നിഷേധാത്മക രീതികളിൽ  കൊണ്ടു ചെന്നെത്തിക്കുമെന്നും അത് വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനാൽ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചും മറ്റു വിഭാഗങ്ങളെ സൂചിപ്പിക്കാതെയുമുള്ള ഈ റിപ്പോർട്ട് വളരെ ആശങ്കാജനകമാണെന്നും, അടിസ്ഥാനപരവും സാർവ്വത്രീകവുമായ മനുഷ്യാവകാശത്തിന്റെ ഭാഗമായ മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കേണ്ട റിപ്പോർട്ട് അന്താരാഷ്ട്ര സമൂഹത്തെ ധൃവീകരിക്കയും കൂടുതൽ സംഘർഷഭരിതമാക്കുകയുമാണ് ചെയ്യുന്നതെന്നും ആർച്ച് ബിഷപ്പ് ഇവാൻ യൂർക്കോവിച് സമ്മേളനത്തിൽ രേഖപ്പെടുത്തി.

Foto

Comments

leave a reply

Related News