കോവിഡ് മൂന്നാം തരംഗ പ്രതിരോധ പ്രവർത്തനങ്ങളുമായി - ബോധന
തിരുവല്ല : തിരുവല്ല അതിരൂപത സാമൂഹ്യ ക്ഷേമവിഭാഗമായ തിരുവല്ല സോഷ്യൽ സർവ്വീസ് സൊസൈറ്റി ബോധനയുടെ ആഭിമുഖ്യത്തിൽ കോവിഡ് ചികിത്സാ സഹായവും കോവിഡ് മൂന്നാം തരംഗ പ്രതിരോധ നടപടികളുടെ ഭാഗമായി ബോധവല്ക്കരണ ക്ലാസും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനവും ആദ്യ ചെക്കിന്റെ വിതരണവും തിരുവല്ല നഗരസഭ വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരിൽ നിർവ്വഹിച്ചു. സമൂഹത്തിലെ പാർശ്വവല്ക്കരിക്കപ്പെട്ടവരെ സ്വയം പര്യാപ്തയിലൂടെ മുഖ്യശ്രേണിയിലെത്തിക്കുവാൻ കഴിഞ്ഞ 5 പതിനാറ്റുണ്ടുകളിലായി ബോധന വഹിച്ച പങ്ക് നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗ പ്രതിരോധ മാർഗ്ഗങ്ങളെപ്പറ്റി പുഷ്പഗിരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം റസിഡന്റ് ഡോ. ജാദവേദൂസ് ബോധവല്ക്കരണ ക്ലാസിന് നേതൃത്വം നല്കി. വ്യക്തിപരമായ ഉത്തരവാദിത്വവും, ജീവിത ശൈലീ വ്യതിയാനങ്ങൾക്കും കൂടുതൽ പ്രാധാന്യം നല്കണമെന്നു ഡോക്ടർ സൂചിപ്പിച്ചു.
കോവിഡ് മൂലം മരണപ്പെടുന്ന വ്യക്തികളുടെ മൃതസംസ്‌ക്കാര ശുശ്രൂഷ നടത്തുന്നതിനും, മറ്റ് അത്യാവശ്യ സേവനങ്ങൾക്കുമായി രൂപീകരിച്ച കോവിഡ് സമരിറ്റൻസ് ടാസ്‌ക് ഫോഴ്‌സ്, കോവിഡ് രോഗികളെ ഭവനത്തിൽച്ചെന്ന് സൗജന്യമായി ശുശ്രൂഷിക്കുന്ന കോവിഡ് ഹോം കെയർ പ്രോഗ്രാം ബോധന മെഡികെയർ, സൗജന്യ മെഡിക്കൽ കിറ്റ് വിതരണം, കോവിഡാനന്തര ചികിത്സാധനസഹായ പദ്ധതി എന്നിവയാണ് ബോധനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ബോധന എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാമുവേൽ വിളയിൽ അറിയിച്ചു.


Comments