Foto

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ (കെ.എസ്.ഇ.ബി.) അപ്രന്റീസ്ഷിപ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ ,

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ (കെ.എസ്.ഇ.ബി.) അപ്രന്റീസ്ഷിപ്പിന് എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 71 ഇലക്ട്രിക്കല്‍ ഡിവിഷനുകളിലാണ് , ട്രെയിനിങ്. ഒരു വര്‍ഷമാണ് കാലാവധി.അപേക്ഷിക്കേണ്ട അവസാന തീയതി,ഫെബ്രുവരി 14 ആണ്.

യോഗ്യത
ഇന്ത്യന്‍ സര്‍വകലാശാലകളില്‍നിന്ന് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ നേടിയ ബി.ടെക്. അല്ലെങ്കില്‍ സ്റ്റേറ്റ് ടെക്‌നിക്കല്‍ ബോര്‍ഡ്/ യൂണിവേഴ്‌സിറ്റി ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ നല്‍കിയ ത്രിവത്സര ഡിപ്ലോമ. 2019, 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം/ഡിപ്ലോമ നേടിയവര്‍ക്കാണ് അവസരം. അപ്രന്റിസ്ഷിപ്പ് ആക്ട് 1973 പ്രകാരമുള്ള അപ്രന്റിസ്ഷിപ്പ് നേരത്തേ ചെയ്തവരോ ഇപ്പോള്‍ ചെയ്യുന്നവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

സ്‌റ്റൈപ്പെന്‍ഡ്
ഗ്രാജ്വേറ്റ് അപ്രന്റിസിന് 9000 രൂപയും ഡിപ്ലോമ അപ്രന്റിസിന് 8000 രൂപയും 
സ്‌റ്റൈപ്പെന്‍ഡ് ആയി ലഭിക്കും.

 

Comments

leave a reply

Related News