Foto

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രവേശനം; ഇപ്പോള്‍ അപേക്ഷിക്കാം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

പ്ലസ് ടുവിനുശേഷം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക്  3വര്‍ഷ ദൈര്‍ഘ്യമുള്ള ബിഎസ്സി - ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന ദേശീയ പൊതുപ്രവേശനപരീക്ഷയായ 'എന്‍സിഎച്ച്എം-ജെഇഇ' വഴിയാണ് , പ്രവേശനം.സ്വകാര്യമേഖലയിലെ 29 ഉള്‍പ്പെടെ, ദേശീയതലത്തിലെ 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രവേശനത്തിന്, എന്‍സിഎച്ച്എം-ജെഇഇ പരീക്ഷയിലെ റാങ്കാണ് , പരിഗണിക്കുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
പ്ലസ്ടുവിന് ഏതു സ്ട്രീമില്‍ പഠിച്ചവര്‍ക്കും ഇപ്പോള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷകര്‍ക്ക്,2022 ജൂലൈ ഒന്നിനു 25 വയസ്സ് കവിയരുത്.പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും 28 വയസ്സു വരെ അപേക്ഷിക്കാം.

സംവരണം
സര്‍ക്കാരിന്റെ സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്, പ്രവേശന നടപടിക്രമം.ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ സീറ്റ് സംവരണമുണ്ട്.പിന്നാക്കജാതിക്കാരെ പരിഗണിക്കുന്നത്,www.ncbc.nic.in എന്ന കേന്ദ്രസര്‍ക്കാര്‍ സൈറ്റിലെ ലിസ്റ്റ് അനുസരിച്ചാണ്.
 
അപേക്ഷാ ക്രമവും പരീക്ഷയും
എന്‍.ടി.എ.യുടെ വെബ്
സൈറ്റ് മുഖാന്തിരം, മേയ് 3 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.കംപ്യൂട്ടര്‍ അധിഷ്ഠിതമായ എന്‍ട്രന്‍സ് പരീക്ഷ മേയ് 28നു രാവിലെ 10 മുതല്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, പാലക്കാട് എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

പ്രവേശന പരീക്ഷയിലെ ചോദ്യങ്ങള്‍,
താഴെ കാണുന്ന വിഭാഗങ്ങളില്‍ നിന്നായിരിക്കും.
1.Numerical Ability & Analytical Aptitude (30 ചോദ്യം)
2.Reaosning & Logical Deduction (30ചോദ്യം)
3.General Knowledge & Current Affairs (30ചോദ്യം)
4.English Language (60ചോദ്യം)
5.Aptitude for Service Sector (50ചോദ്യം)

എന്‍.ടി.എ.യുടെ താഴെ കാണുന്ന ലിങ്കില്‍ കയറി,മോക്‌ടെസ്റ്റുകള്‍ പരിശീലിക്കാവുന്നതാണ്.
https://nta.ac.in/quiz 

കേരളത്തില്‍ പ്രവേശനം നേടാവുന്ന സ്ഥാപനങ്ങള്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലും സ്വകാര്യ
മേഖലയിലുമായി 3 സ്ഥാപനങ്ങള്‍,പ്രധാനമായും കേരളത്തിലുണ്ട്.

1.കേന്ദ്രമേഖലയിലെ കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് 
ഫോണ്‍ :- 0471 2480283
വെബ്‌സൈറ്റ്:-
 www.ihmctkovalam.ac.in)

2.കോഴിക്കോട്ടെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 
ഫോണ്‍ :- 0495 2385861
വെബ്‌സൈറ്റ്:-
www.sihmkerala.com

3.വയനാട് ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ (സ്വകാര്യമേഖല)
ഫോണ്‍ :- 80866 22253

വെബ്‌സൈറ്റ്:-
www.orientalschool.com

സംശയ നിവാരണങ്ങള്‍ക്ക്
nchm@nta.ac.in.

അപേക്ഷാ സമര്‍പ്പണത്തിന്
https://nchmjee.nta.nic.in

 

Comments

leave a reply

Related News