Foto

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ എം.ഫിൽ

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ (IMHANS)  എം.ഫിൽ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.പ്രവേശന പരീക്ഷ ഒക്ടോബർ 13 ന് കോഴിക്കോട് വച്ച് നടക്കും.

 

പ്രോഗ്രാമുകളും അടിസ്ഥാനയോഗ്യതയും.

 

1.സൈക്കിയാട്രിക് സോഷ്യൽ വർക്ക് (Psychiatric Social Work)

എം.എ/എം.എസ്സ്.ഡബ്ല്യൂ ഇൻ സോഷ്യൽവർക്കിൽ മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക്ക്/ മെൻഡൽ ഹെൽത്ത് സ്‌പെഷ്യലൈസേഷനോടുകൂടി മൊത്തത്തിൽ 55 ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. അവസാന വർഷം/ സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

 

2.ക്ലിനിക്കൽ സൈക്കോളജി (Clinical Psychology) 

എം.എ/എം.എസ്സ്.സി സൈക്കോളജി പൊതുവിഭാഗക്കാർ മൊത്തത്തിൽ 55 ശതമാനം മാർക്കോടെയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ മൊത്തത്തിൽ 50 മാർക്കോടെയും ജയിച്ചവർ ആയിരിക്കണം. 

 

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1500/- രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 1250/- രൂപയുമാണ് , അപേക്ഷാ ഫീസ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.lbscentre.kerala.gov.in 

 

ഫോൺ

0471-2560363

0471-2560364

Comments

leave a reply

Related News