Foto

ഇ​ഗ്നോ: ജൂലൈ സെഷനിലേക്കും വിവിധ FLIP കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ സുപ്രധാന ഓപ്പൺ യൂണിവേഴ്സിറ്റിയായ ഇഗ്നോയുടെ (ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) ജൂലൈ സെഷൻ രജിസ്ട്രേഷൻ

ജൂലൈ 2021 ബാച്ചിലേക്കുള്ള പ്രവേശനത്തിനാണ്, അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് റീ-രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.ഇതു കൂടാതെ 'വിവിധ FLIP (Fixed Learner Intake Programmes) പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

നിലവിലെ സാഹചര്യത്തിൽ ജൂലൈ 2021 സെഷനിലേക്ക്, സെപ്റ്റംബർ 15 വരെ അപേക്ഷിക്കാനാകും.

Fixed Learner Intake Programmes (FLIP)

1.MSCMACS

2.PGDMCH

3.PGDGM

4.PGDHHM

5.DNA

6.PGDHIVM

7.PGCMDM

ശാസ്ത്ര, സാങ്കേതിക, കല, കൊമേഴ്സ് മേഖകളിൽ വൈവിധ്യമാർന്ന നൂറുകണക്കിന് ബിരുദ - ബിരുദാനന്തര ബിരുദ കോഴ്സുകളാണ്, ഇഗ്നോയിൽ ഉള്ളത്. ഇഗ്നോയിൽ ലഭ്യമായിട്ടുള്ള കോഴ്സു വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പഠന സെൻ്ററുകളും പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 ignouadmission.samarth.edu.in 

 

Comments

leave a reply

Related News