കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
2021-2022 അദ്ധ്യയന വര്‍ഷത്തെയ്ക്കുള്ള കാലിക്കറ്റ് സര്‍വുകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വ്വകലാശാലക്കു കീഴിലെ വിവിധ സര്‍ക്കാര്‍ - ഏയ് ഡഡ് - സ്വാശ്രയകോളേജുകളിലൈ മെറിറ്റ് സീറ്റുകളിലേയ്ക്ക് ഏകജാലക രീതിയിലാണ് പ്രവേശനം.
ഒക്ടോബര്‍ നാലിന്, വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാനവസരമുണ്ട്.
അപേക്ഷാഫീസ്
ബിരുദാനന്തര ബിരുദ കോഴ്‌സിനുള്ള അപേക്ഷാ ഫീസ്, ജനറല്‍ വിഭാഗത്തിന് 280/ രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 115 / രൂപയുമാണ്.
അപേക്ഷക്രമം
രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെതോ, അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച ഇഅജ കഉയും പാസ് വേഡുമുപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്.പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജെന്റ് കമ്മ്യൂണിറ്റി കോട്ട, സ്‌പോര്‍ട്ട്‌സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 10 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്.
ഗവ. എയ്ഡഡ് സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണന ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
മാനേജെന്റ് ക്വോട്ട - സ്‌പോര്‍ട്ട്‌സ് ക്വോട്ട പ്രവേശനം
മാനേജെന്റ് സ്‌പോര്‍ട്ട്‌സ് എന്നീ കോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷനു പുറമേ കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കമ്യൂണിറ്റി ക്വോട്ട പ്രവേശനം.
കമ്മ്യൂണിറ്റി കോട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളെ അവര്‍ തിരഞ്ഞെടുക്കുന്ന 10 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍ വിദ്യാര്‍ത്ഥി തിരഞ്ഞെടുത്ത 10 കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments