Foto

നിങ്ങള്‍ക്ക് കൂര്‍ക്കംവലി ഉണ്ടോ? നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്

നിങ്ങള്‍ക്ക് കൂര്‍ക്കംവലി ഉണ്ടോ? നിങ്ങളുടെ  ജീവന്‍  അപകടത്തിലാണ് 
 

ജോബി ബേബി

കുവൈറ്റ്: നാട്ടിലായിരുന്നാലും വിദേശത്തായിരുന്നാലും ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നവര്‍ക്ക് ദേശാകാലാന്തര ഭേതങ്ങളൊന്നുമില്ല.കൂര്‍ക്കംവലിയുടെ പേരില്‍ വിവാഹബന്ധങ്ങള്‍ പോലും വേര്‍പെടുത്തേണ്ടി വന്ന കഥകളുണ്ട് പലര്‍ക്കും പറയാന്‍ തന്നെ.പതിവായുള്ള കൂര്‍ക്കംവലിക്ക് അപകടസാധ്യത കൂടുതലാണ്.ഇത് ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നം മൂലമാകാം.
 
ഉദാഹരണമായി ''ഒബ്‌സ്ട്രക്ടിവ്  സ്ലീപ് അപ്നിയ''എന്ന രോഗമുള്ളവരില്‍ കൂര്‍ക്കംവലി ഒരു രോഗലക്ഷണമായി കണ്ടുവരുന്നു.ഒബ്‌സ്ട്രക്ടിവ്  സ്ലീപ് അപ്നിയ ഭാവിയില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
? ശ്വാസനാളിയിലെ പൂര്‍ണ്ണമായതോ ഭാഗികമായതോ ആയ തടസ്സം മൂലം പ്രായപൂര്‍ത്തിയായവരില്‍ പത്തു സെക്കന്‍ഡില്‍ കൂടുതല്‍ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയുണ്ടാകാം.ഒബ്‌സ്ട്രക്ടിവ്  സ്ലീപ് അപ്നിയ രോഗങ്ങളില്‍ ഒരു ഉറക്കത്തില്‍ തന്നെ നൂറിലേറെ തവണ ഇത്തരത്തില്‍ ശ്വാസം നിലച്ചുപോകാനിടയുണ്ട്.ഇതിന്റെ ഫലമായി ഉറക്കത്തില്‍ പലതവണ ഉണരുന്നു.
? കൂര്‍ക്കം വലിയോടുകൂടിയ സ്ലീപ് അപ്നിയ ഉള്ളവര്‍ക്ക് ഗാഡനിദ്ര ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.അല്ലെങ്കില്‍ നല്ല ഉറക്കത്തിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു.ഇവര്‍ ആഴത്തിലുള്ള ഉറക്കത്തിലേക്ക് പ്രവേശിക്കുന്നതോടെ തൊണ്ടയിലെ പേശികള്‍ അയഞ്ഞുതുടങ്ങുന്നു.ഇത് വായു സഞ്ചാരത്തിന് കൂടുതല്‍ തടസമുണ്ടാക്കുന്നു.
? ഒബ്‌സ്ട്രക്ടിവ്  സ്ലീപ് അപ്നിയ ഉള്ളവരില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവായിരിക്കും.ഇതിന്റെ ഫലമായി ചിലപ്പോള്‍ ശാസ്ത്രക്രിയയും ആവശ്യമായി വന്നേക്കും.
 
സര്‍ജറി ആവശ്യമില്ലാത്ത ചികിത്സകള്‍ ഇവയാണ്.

 
? മൂക്കിലൂടെ സുഗമമായി ശ്വസിക്കാനും ശുദ്ധവായു ലഭ്യമാക്കനും സഹായിക്കുന്ന പ്രത്യേകതരം മാസ്‌ക് ധരിക്കുകയാണ് സര്‍ജറി ആവശ്യമില്ലാത്ത ചികിത്സാരീതിയില്‍ പ്രധാനം.ഈ മാസ്‌ക് ധരിക്കുന്നതിലൂടെ രോഗിക്ക് കൂര്‍ക്കം വലി ഒഴിവാക്കുന്നതിനോടൊപ്പം നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
? നേസല്‍ സ്റ്റീറോയ്ഡും അലര്‍ജി മരുന്നുകളുടെ ഉപയോഗവും.
? വായില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍.
 
കൂര്‍ക്കംവലി ഒഴിവാക്കാന്‍ എന്താണ് മാര്‍ഗം ?വല്ലപ്പോഴും മാത്രമുള്ള കൂര്‍ക്കംവലി നിയന്ത്രിക്കാവുന്നതേയുള്ളൂ.അതിനായി ശീലങ്ങളിലും ദിനചര്യകളിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി.
 
? ശരീരഭാരം കുറയ്ക്കുക.ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുക.
? ട്രാന്‍ക്വിലൈസേഴ്‌സ്,ഉറക്ക ഗുളികകള്‍,ആന്റി ഹിസ്റ്റമിനുകള്‍ തുടങ്ങിയവ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കഴിക്കരുത്.
? ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മദ്യം,പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
? ഉറക്കത്തിനു സമയനിഷ്ഠ പാലിക്കുക.പതിവായി ഒരേസമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക.
? വശത്തേക്ക് ചരിഞ്ഞു കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുക.മലര്‍ന്നു കിടന്നുള്ള ഉറക്കം ഒഴിവാക്കുക.
? കിടക്കയില്‍ നിന്നുംനാല് ഇഞ്ചു ഉയരത്തില്‍ തല ഉയര്‍ത്തിവച്ചു കിടക്കാന്‍ ശ്രമിക്കുക.
? സ്ലീപ് സ്‌പെഷ്യലിസ്റ്റിനോടോ ഡോക്ടറോടോ ഉറക്കക്കുറവിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുക.
 
(കുവൈറ്റില്‍ നഴ്സാണ്  ലേഖകന്‍)


 

Comments

leave a reply

Related News