Foto

ഗാസയിൽ പരിക്കേറ്റവർക്ക് ആശ്വാസമായി ഇറ്റാലിയൻ ജനത

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിൽ പരിക്കുകളേൽക്കുന്ന കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ ജനത മുൻപോട്ടു വന്നു. ഗാസയിലെ യുദ്ധത്തിൽ ഇരയായവർക്കായി അന്താരാഷ്ട്ര രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി.

റോബെർത്തോ ചെത്തേര,വത്തിക്കാൻ ന്യൂസ്

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഗാസയിൽ പരിക്കുകളേൽക്കുന്ന കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കിക്കൊണ്ട് ഇറ്റാലിയൻ സർക്കാർ, സഭയോടൊപ്പം ചേർന്ന്  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പരിക്കേറ്റ 11 കുഞ്ഞുങ്ങളെയും കൊണ്ടുള്ള ആദ്യ വിമാനം ജനുവരി ഇരുപത്തിയൊമ്പതാം തീയതി വൈകുന്നേരം റോമിലെ ചംപീനോ വിമാനത്താവളത്തിൽ എത്തി.

ഇവരെ, പരിക്കുകളുടെ അടിസ്ഥാനത്തിൽ റോമിലെ ബംബിനോ ജെസു, ജെനോവയിലെ ഗസ്‌ലിനി,ബൊളോഞ്ഞയിലെ റിറ്റ് സൊളി,ഫ്ലോറെൻസിലെ മേയർ തുടങ്ങിയ ശിശുവിഭാഗപരിചരണത്തിനുള്ള ആശുപത്രികളിലേക്ക് മാറ്റും. ഗാസയിലെ യുദ്ധത്തിൽ ഇരയായവർക്കായി അന്താരാഷ്ട്ര രക്ഷാപ്രവർത്തനം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി.

ഇറ്റലി ചെയ്യുന്ന സ്ത്യുത്യർഹമായ ഈ സേവനങ്ങൾക്ക് വിശുദ്ധനാടിന്റെ ചുമതലയുള്ള ഫാ.ഫാൽത്താസ് ഹൃദയപൂർവ്വമായ നന്ദിയർപ്പിച്ചു. യുദ്ധത്തിൽ വേദനയനുഭവിക്കുന്ന നിഷ്കളങ്കരായ ജനതയ്‌ക്കൊപ്പമാണ് ഇറ്റലിയെന്ന് വിദേശകാര്യമന്ത്രി അന്തോണിയോ തജാനി പറഞ്ഞു.

നിലവിൽ ഈജിപ്ഷ്യൻ തീരങ്ങളിൽ നങ്കൂരമിട്ടിരിക്കുന്ന ആശുപത്രിസൗകര്യങ്ങളോടുകൂടിയ  വുൾക്കാനോ എന്ന കപ്പലും ജനുവരി മുപ്പത്തിയൊന്നാം തീയതി ഇറ്റലിയിലേക്ക് യാത്ര തിരിക്കും.പ്രായപൂർത്തിയാകാത്ത അൻപതോളം കുഞ്ഞുങ്ങളാണ് വിവിധ പരിക്കുകളോടു കൂടി ചികിത്സയ്ക്കുവേണ്ടി ഇറ്റലിയിലേക്ക് എത്തുന്നത്.

ഗാസയിലെ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കൂട്ടികൾക്ക് ഇറ്റാലിയൻ സർക്കാരും, സഭയും, ജനതയും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഇറ്റലിയിലെ പാലസ്തീൻ അംബാസഡർ അബീർ ഒടേയും നന്ദിയർപ്പിച്ചു.ഇറ്റാലിയൻ ജനതയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ തീരുമാനം സമാധാനത്തിനായുള്ള പ്രഥമലക്ഷണങ്ങളാണ് എടുത്തു കാണിക്കുന്നതെന്ന് ഫാ.ഫാൽത്താസ് അഭിപ്രായപ്പെട്ടു. സമാധാനത്തിനു ശ്രവണവും, എളിമയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

leave a reply

Related News