പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ.
ടോകിയോ: 41 വര്‍ഷത്തിന് ശേഷം സ്വപ്‌ന സാഫല്യം പൂവണിഞ്ഞു.പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ.
ജര്‍മനിയെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സില്‍ മെഡല്‍ നേടുന്നത്. ജയത്തില്‍ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു.1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്. അവസാന ആറ് സെക്കന്റുകള്‍ ശേഷിക്കേ ജര്‍മനിക്ക് പെനാല്‍റ്റിക്ക് അവസരം നല്‍കിയത് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.എന്നാല്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള മികച്ച സേവിലൂടെ ജര്‍മനിയെ ഒരു ഗോള്‍ അകലത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി.ടോകിയോ ഒളിംപിക്സിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. നേരത്തെ ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു വെള്ളിയും, ബോക്സിംഗില്‍ ലവ്‌ലിന ബോര്‍ഗഹെയ്ന്‍ വെങ്കലവും, ബാഡ്മിന്റണില്‍ പി.വി. സിന്ധു വെങ്കലവും നേടിയിരുന്നു. കഴിഞ്ഞ ദിവസം ഫൈനലിലേക്ക് എത്തിയതോടെ ഗുസ്തി താരം രവി കുമാറും മെഡല്‍ ഉറപ്പിച്ചിരുന്നു.
Comments