Foto

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി

 

കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.എസ്.എസ്.എൽ.സിയാണ്,അടിസ്ഥാനയോഗ്യത. സർക്കാർമേഖലയിലെ 42 ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഫാഷൻ ഡിസൈൻ (ജി.ഐ.എഫ്.ഡി.), സർക്കാർ അംഗീകാരമുള്ള 81 സ്വകാര്യ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി.) സെൻററുകളിലുമാണ് കോഴ്സ് നടത്തുന്നത്. വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്.

 

ഗവൺമെൻറ് വിഭാഗത്തിൽ തിരുവനന്തപുരത്ത് ഏഴ് പഠനകേന്ദ്രങ്ങളുണ്ട്. ഇടുക്കി, തൃശ്ശൂർ-അഞ്ചുവീതം, പാലക്കാട്, മലപ്പുറം-നാലുവീതം, എറണാകുളം, വയനാട്-മൂന്നുവീതം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ- രണ്ടുവീതം, കാസർകോട്- ഒന്ന് എന്നിങ്ങനെ സെന്ററുകളുണ്ട്.

 

വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവയുടെ ശാസ്ത്രീയപഠനം, പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ് എന്നീമേഖലകളിലാണ് പഠനം.ആറുമാസത്തെ പ്രായോഗികപരിശീലനം, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണിയും വർധിപ്പിക്കുന്നതിനുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം, മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്കിൽസ് പരിശീലനം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

 

ഒന്നും രണ്ടും വർഷങ്ങളിൽ കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് നടത്തുന്ന പൊതുപരീക്ഷയുണ്ടാകും. രണ്ടു പൊതുപരീക്ഷകളും ജയിക്കുന്നവർക്ക് കേരള ഗവൺമെൻറ് ടെക്നിക്കൽ എക്സാമിനേഷൻസ് (കെ.ജി.ടി.ഇ.), ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമന്റ് ടെക്നോളജി സർട്ടിഫിക്കറ്റ് നൽകും.

 

കൂടുതൽ വിവരങ്ങൾക്ക്

 https://www.polyadmission.org

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News