Foto

ഫാഷൻ ടെക്നോളജി പഠിക്കാൻ കേരള സർക്കാർ സ്ഥാപനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ,അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്

,സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

നാഷണൽ ഇൻസ്‌റ്റിറ്റ്യട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി ചേർന്നു പ്രവർത്തിക്കുന്ന കേരള സർക്കാരിൻ്റെ കുണ്ടറയിലുള്ള ഐ.എഫ്‌.ടി.കെ.യിൽ 4 വർഷ ബി–ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാനവസരമുണ്ട്. കേരള സർവകലാശാലയോട്യു അഫിലിയേറ്റ് ചെയ്തു പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണിത്. എഐസിടിഇയുടെ അംഗീകാരമുള്ള ഈ കോഴ്സിന് ആകെ 60 സീറ്റുകളാണുള്ളത്.

 

യോഗ്യത

50% എങ്കിലും മാർക്കോടെ പ്ലസ്‌ടുവോ തത്തുല്യ യോഗ്യത യോ ഉള്ളവർക്ക് അപേക്ഷിക്കാം. ഏതു സ്ട്രീം പഠിച്ചവർക്കും അപേക്ഷിക്കാനവസരമുണ്ട്. ഇപ്പോൾ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

 

പ്രവേശന പരീക്ഷ.

അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. അഭിരുചി പരീക്ഷയിൽ വിവിധ ഭാഗങ്ങളിലായി ജനറൽ എബിലിറ്റി (ക്വാണ്ടിറ്റേറ്റീവ് / അനലിറ്റിക്കൽ / കമ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലിഷ് ആശയഗ്രഹണം, വിശകലനശേഷി, പൊതുവിജ്ഞാനം), സർഗശേഷി (നിരീക്ഷണപാടവം, പുതുചിന്ത, രൂപകൽപനാ വൈഭവം) എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ട്.

 

പ്രവേശന മാനദണ്ഡങ്ങൾ

അഭിരുചി പരീക്ഷ, ഇൻ്റർവ്യൂ .എന്നിവയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. പരീക്ഷയിൽ മികവുള്ളവർ ഇന്റർവ്യൂവിനു ക്ഷണിക്കും. വിദ്യാർഥിയുടെ കരിയർ ലക്ഷ്യം, ഫാഷൻ മേഖലയ്ക്കിണങ്ങുന്ന ഗുണങ്ങൾ, ഭാവന, നേട്ടങ്ങൾ, ആശയവിനിമയം, പൊതുവിജ്ഞാനം തുടങ്ങിയവ ഇൻ്റർവ്യൂവിൽ വിശദമായി പരിശോധിക്കും.

 

മറ്റു വിവരങ്ങൾ

സെമസ്‌റ്റർ ഫീ 48,000 രൂപയാണ്. തുടക്കത്തിൽ 7000 രൂപ വേറെയടയ്ക്കണം. പെൺകുട്ടികൾക്ക് താമസസൗകര്യമുണ്ട്. പ്രോസ്‌പെക്‌റ്റസ് സൈറ്റിൽ ലഭ്യം. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാഫീസ് 1500 രൂപയാണ്‌.

 

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 0474-2547775

മെയിൽ: iftk.govt@gmail.com

വെബ് സൈറ്റ്: www.iftk.ac.in

Foto

Comments

leave a reply

Related News