Foto

കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പ് അന്വേക്ഷണം തുടരുന്നുണ്ട് !

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്നു സംശയം. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി. കല്‍പ്പറ്റയിലെ റെസ്റ്റോറന്റില്‍ നിന്നും ഞായറാഴ്ച രാത്രി ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചതായ് പറയുന്നു.പനമരത്തുള്ള കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രാത്രിതന്നെ ഛര്‍ദ്ദിയും, വയറിളക്കവും,ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്.
  സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജിതമാക്കുകയും പ്രതിനിധി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടും ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ജില്ലാഭരണകൂടം സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമ്പോഴും ഭക്ഷ്യവിഷബാധക്ക് തടയിടാൻ സാധിക്കാത്തതിൽ പരക്കെ രോഷമുയരുന്നുണ്ട്
പനമരത്ത് 2022 മെയ് മാസത്തില്‍
പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തിയില്‍ നിന്നും വിഷബാധയേറ്റതും,അതെ മാസം തന്നെ മാനന്തവാടിയില്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക്  ഭക്ഷ്യവിഷബാധയേറ്റ് അഭിഭാഷകരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടിയിരുന്നു.വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന മേഖലയിൽ മുൻവർഷങ്ങളിൽ ഇവരിൽ പലരും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു  
അതേ സമയം കുടുംബം പരാതിയില്‍ സൂചിപ്പിച്ച റെസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.

 

Comments

leave a reply

Related News