Foto

പാവപ്പെട്ടവര്‍ക്കായുള്ള അഞ്ചാം ലോകദിനം, നവമ്പര്‍ 14-ന്.

പാവപ്പെട്ടവര്‍ക്കായുള്ള ദിനം, പാപ്പായുടെ സന്ദേശം

പാവപ്പെട്ടവര്‍ക്കായുള്ള അഞ്ചാം ലോകദിനം, നവമ്പര്‍ 14-ന്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്നത്തെപ്പോലുള്ള പരിവര്‍ത്തനവിധേയമായ ജീവിതാവസ്ഥകളില്‍ പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കേണ്ടത് നിര്‍ണ്ണായകമാണെന്ന് മാര്‍പ്പാപ്പാ.

ഇക്കൊല്ലം നവമ്പര്‍ 14-ന് ആഗോളസഭാതലത്തില്‍ ആചരിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള അഞ്ചാം ലോകദിനത്തിനായി ശനിയാഴ്ച  (12/06/21) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മര്‍ക്കോസിന്‍റെ സുവിശേഷം പതിനാലാം അദ്ധ്യായത്തിലെ ഏഴാമത്തെതായ “ദരിദ്രര്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്”, (മര്‍ക്കോസ് 14,7) എന്ന വാക്യമാണ് പാപ്പാ ഈ ദിനാചരണത്തിന്‍റെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.

ലോകത്തില്‍ സാമ്പത്തികമായി പുരോഗതിപ്രാപിച്ച ഇടങ്ങളില്‍ ദാരിദ്ര്യത്തെ നേരിടുന്നതിനുള്ള സന്നദ്ധത, വാസ്തവത്തില്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവാണെന്ന വസ്തുത പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

കാരണം ശീലിച്ചുപോരുന്ന അപേക്ഷികമായ ക്ഷേമാവസ്ഥ ത്യാഗങ്ങളും ഇല്ലായ്മകളും സ്വീകരിക്കുകയെന്നത് ദുഷ്ക്കരമാക്കിമാറ്റുന്നുവെന്ന് പാപ്പാ വിശദീകരിക്കുന്നു.

യേശു നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ദൈവത്തിന്‍റെ വദനം പാവപ്പെട്ടവരുടെ പിതാവിന്‍റെ, അവരുടെ ചാരെയുള്ള പിതാവിന്‍റെ ആണെന്ന് പാപ്പാ പറയുന്നു. 

Comments

leave a reply

Related News