കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ - ഏയ്ഡഡ് - സ്വാശ്രയ കോളേജുകളിലേക്കും വിവിധ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകളിലേക്കുമുള്ള ദ്വിവര്‍ഷ B.Ed പ്രവേശനത്തിന് ഏകജാലക അപേക്ഷ ക്ഷണിച്ചു. 2021 - 22 അക്കാദമിക വര്‍ഷേത്തേക്കാണ്, പ്രവേശനം. ഒക്ടോബര്‍ 2 നു 5.P.M നു മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.
കമ്മ്യൂണിറ്റി - മാനേജ്‌മെന്റ് - സ്‌പോര്‍ട്‌സ് കോട്ട പ്രവേശനം
കമ്മ്യൂണിറ്റി - മാനേജ്‌മെന്റ് - സ്‌പോര്‍ട്‌സ് കോട്ട കളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍/ സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ ജനറല്‍ - റിസര്‍വേഷന്‍ വിഭാഗങ്ങളിലെ അപേക്ഷകര്‍ , ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് കോളേജുകളിലേക്കോ സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ടും ഫീ രസീതും പ്രവേശന സമയത്ത് അതാത് കോളേജുകളില്‍/സെന്ററുകളില്‍ ഹാജരാക്കേണ്ടതാണ്
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗത്തിന് ഓണ്‍ലൈ9 രജിസ്‌ട്രേഷ9 ഫീ Rs 555/- രൂപയും SC/ST വിഭാഗങ്ങള്‍ക്ക് Rs 170/- രൂപയുമാണ് . അപേക്ഷാ ഫീസ്, SBI e-pay വഴി അടക്കേണ്ടതാണ്
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും മറ്റു വിവരങ്ങള്‍ക്കും
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും മറ്റു വിവരങ്ങൾക്കും
www.admission.kannuruniversity.ac.in
സംശയ ദുരീകരണങ്ങൾക്ക് ;
ഫോൺ : 0497 2715261, 7356948230
മെയിൽ :bedsws@kannuruniv.ac.in
Comments