എം.സി.എ. പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
കേരളത്തിലെ എ.ഐ.സി.ടി.ഇ(All India Council for Technical Education) അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്നു സ്കോറിന്റെ അടിസ്ഥാനത്തിലാണ് , പ്രവേശനം. ജൂൺ 1 വരെ അപേക്ഷിക്കാനവസരമുണ്ട്.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ മുഴുവൻ അനുബന്ധരേഖകളും അപ്‌ലോഡ് ചെയ്യണം.
എൽ.ബി.എസ്. നാണ് , പരീക്ഷാ ചുമതല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ 1 ജൂൺ 12 ന് പ്രവേശന പരീക്ഷ നടക്കും.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ ,യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസ്സായിരിക്കണം. എന്നാൽ സംവരണ വിഭാഗക്കാർക്ക് ആകെ 45% മാർക്ക് മതി. ഈ വർഷം, യോഗ്യത പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ്
ജനറൽ വിഭാഗത്തിന് 1200/ - രൂപയാണ് അപേക്ഷാ ഫീസ്.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ 600/- രൂപ അപേക്ഷാ ഫീസായി ഒടുക്കിയാൽ മതി.വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ ഒന്ന് വരെ അപേക്ഷാഫീസ് അടയ്ക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഫോൺ
0471-2560363
0471-2560364
Dr.Daison Panengaden,
Comments