ഡല്‍ഹി:കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. വിമാനക്കമ്പനി ടാറ്റയ്ക്ക് കൈമാറിയതായി കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുന്‍പ് തന്നെ വാര്‍ത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭാ സമിതി എയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ് ഈ സ്വകാര്യവത്കരണ ടെണ്ടറില്‍ പങ്കെടുത്തത്.സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാള്‍ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു.എന്നാല്‍ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിങ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും.ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സണ്‍സ് ടെണ്ടറില്‍ പങ്കെടുത്തത്. അതേസമയം അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.
ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ എടുത്താകും നടപടി പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്.നേരത്തെ ടാറ്റ എയര്‍ലൈന്‍സായിരുന്ന കമ്പനി ദേശസാത്കരിച്ചാണ് എയര്‍ ഇന്ത്യയാക്കിയത്.
2020 ജനുവരിയിലാണ് ആസ്തി വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങിയത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം എയര്‍ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിന് ശേഷം എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറിയിട്ടില്ല,,ടാറ്റയ്ക്ക് എയര്‍ ഇന്ത്യയോട് വൈകാരികമായ ബന്ധം കൂടിയുണ്ട്. 1932 ല്‍ ജെ.ആര്‍ഡി ടാറ്റ രൂപീകരിച്ച ടാറ്റാ എയര്‍ലൈന്‍സാണ് പിന്നീട് എയര്‍ ഇന്ത്യയായി മാറിയത്. അതിന്റെ ആദെൈ്യ ലസന്‍സുള്ള പൈലറ്റുമായിരുന്നു ടാറ്റ. സ്വാതന്ത്ര്യത്തിന് ശേഷം ടാറ്റ എയര്‍ലൈന്‍സിനെ ദേശസാല്‍കരിക്കുകയായിരുന്നു. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു.എന്നാല്‍ തങ്ങളെ ഉചിതമായി കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആര്‍.ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയര്‍ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാള്‍ താന്‍ കാണുന്നുവെന്നായിരുന്നു ജെ.ആര്‍.ഡി ടാറ്റയുടെ അന്നത്തെ വാക്കുകള്‍. എയര്‍ഇന്ത്യയുടെ പൂര്‍വരൂപമായ ടാറ്റ എയര്‍ലൈന്‍സ് മാത്രമാണ് തന്റെ സൃഷ്ടിയെന്നും മറ്റു കമ്പനികളെല്ലാം തന്നിലേക്ക് വന്നുചേരുകയായിരുന്നെന്നും ജെആര്‍ഡി ടാറ്റ ഒരിക്കല്‍ വികാരഭരിതനായി ഓര്‍മിച്ചെടുത്തിരുന്നു.എയര്‍ ഇന്ത്യയെ വിറ്റഴിക്കാനുള്ള ചുരുങ്ങിയ വില കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ടാറ്റ സണ്‍സും, സ്‌പൈസ് ജെറ്റ് പ്രോമട്ടറായ ്ജയ് സിങ്ങുമാണ് താല്‍പര്യ പത്രം സമര്‍പ്പിച്ചിട്ടുള്ളത്. 15,00 കോടി മുതല്‍ 20,000 കോടി വരെയായിരിക്കും ചുരുങ്ങിയ ലേല വില എന്ന് ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.എയര്‍ ഇന്ത്യയെ കരകയറ്റാന്‍ ടാറ്റയ്ക്ക് കഴിയുമെന്നും ഗ്രൂപ്പിന് അതിനുള്ള ആസ്തിയുണ്ടെന്നും കമ്പനി മുന്‍ ഡയറക്ടര്‍ ജിതേന്ദ്രര്‍ ഭാര്‍ഗവ വ്യക്തമാക്കി. സെപ്റ്റംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം.
Comments