Foto

ജോലിക്കാർക്കായി ഐ.ഐ.ഐ.ടി.യുടെ എം.ടെക്. പ്രോഗ്രാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,സെൻ്റ്.തോമസ് കോളേജ്,തൃശ്ശൂർ

 

വിവിധ മേഖലയിൽ നിലവിൽ ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നവർക്കായി, പാലാ ഐ.ഐ.ഐ.ടി.യുടെ തിരുവനന്തപുരം ഓഫ്–ക്യാംപസ് കേന്ദ്രത്തിൽ നടക്കുന്ന എംടെക് പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു.രണ്ട് എം.ടെക്. പ്രോഗ്രാമുകളാണ്, നിലവിലുള്ളത്. നിർദ്ദിഷ്ട യോഗ്യതയും താൽപ്പര്യവുമുള്ള

എക്സികുട്ടീവുകൾക്ക് ജൂലൈ 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ജൂലൈ 21–28 തീയതികളിൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തി, അപേക്ഷാർത്ഥികളിൽ നിന്നും പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

 

പ്രോഗ്രാമുകൾ

1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്

2) സൈബർ സെക്യൂരിറ്റി.

 

രണ്ടു എം.ടെക്. പ്രോഗ്രാമുകൾക്കായി മൊത്തം 60 പേർക്ക് പഠിക്കാനവസരമുണ്ട്. 3 വർഷം മുതൽ 5 വർഷം വരെയാണ് ,കോഴ്സ് ദൈർഘ്യം.

 

യോഗ്യത

60 % മാർക്കോടെ ഏതെങ്കിലും ശാഖയിലെ ബി.ടെക്., ബി.ഇ., എ.ഐ.എം.ഇ., എം.സി.എ, അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. ഇതോടൊപ്പം അപേക്ഷകർ , ഒരു വർഷത്തെയെങ്കിലും വ്യവസായ സേവനപരിചയത്തോടെ ജോലിയിലിരിക്കുകയും വേണം.

 

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും;

 www.iiitkottayam.ac.in

Foto

Comments

leave a reply

Related News