Foto

കർഷക നിയമങ്ങൾ ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്നത്: കേരള ലേബർ മൂവ്മെൻറ്

ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്ന വിധത്തിലാണ് സമീപകാലത്തെ രാജ്യത്തെ നിയമനിർമ്മാണങ്ങളെന്ന് കേരള ലേബർ മൂവ്‌മെന്റ്. രാജ്യത്തെ ജനങ്ങളും കർഷകരും അംഗീകരിക്കാത്ത കാർഷിക നിയമങ്ങൾ കർഷകരുടെ താല്പര്യങ്ങൾ പരിഗണിച്ച് ഭേദഗതി ചെയ്യണം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി നിയമങ്ങളും രാജ്യത്തെ തൊഴിലാളി താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. തൊഴിലാളികളിൽ മഹാഭൂരിപക്ഷം വരുന്ന അസംഘടിതമേഖലയിലെ തൊഴിലാളികൾ പാടെ അവഗണിക്കപ്പെട്ടിരിക്കുന്നു,

കേരള ലേബർ മൂവ്‌മെന്റ് വാർഷിക ജനറൽ അസംബ്ലി അഭിപ്രായപ്പെട്ടു. ജനുവരി 18-19 തിയ്യതികളിൽ ഓൺലൈനിൽ  നടന്ന സമ്മേളനം സിബിസിഐ ലേബർ കമ്മിഷൻ ചെയർമാൻ  ബിഷപ്പ് ഡോ അലക്‌സ് വടക്കുംതല സമ്മേളനം ഉദ്ഘാടനം ചെയ്യതു.  പ്രസിഡന്റ് സ്റ്റീഫൻ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ലേബർ കമ്മിഷൻ സെക്രട്ടറി ഫാ പ്രസാദ് കണ്ടത്തിപ്പറമ്പിൽ, അസോസിയേറ്റ് സെക്രട്ടറി ജോസഫ് ജുഡ്, വർക്കേഴ്‌സ്

ഇന്ത്യ ഫെഡറേഷൻ നാഷണൽ പ്രസിഡന്റ് ജോയി ഗോതുരുത്ത്, ജനറൽ സെക്രട്ടറി തോമസ് കുരിശ്ശിങ്കൽ തുടങ്ങിയവർ സംസാരിച്ചു

സമാപന സമ്മേളനത്തിൽ ലേമ്പർ കമ്മിഷൻ വൈസ് ചെയർമാൻ  ബിഷപ്പ് ഡോ.മാർ ജോസ് പൊരുന്നേടം, സെബാസ്റ്റിൻ പാലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. രാജ്യത്തെ  തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടുകളും അവതരിപ്പിച്ചു.

 

കെ എൽ എമ്മിന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ  ബിഷപ്പ് അലക്‌സ് വടക്കുംതല ഭാരവാഹികളെ പ്രഖ്യാപിച്ചു.

വരാപ്പുഴ അതിരൂപതയിൽ നിന്നുള്ള ബാബു തണ്ണിക്കോട് ആണ് പ്രസിഡന്റ്. ജോസ് മാത്യു (ഇരിഞ്ഞാലക്കുട) ജനറൽ സെക്രട്ടറി. ഡിക്‌സൺ മനീക്ക് (കൊച്ചി) - ട്രഷറർ, സ്റ്റീഫൻ കൊട്ടാരത്തിൽ (താമരശ്ശേരി), സാലു പാതാലിൽ (തിരുവനന്തപുരം മലങ്കര)-വൈസ് പ്രസിഡൻറുമാർ, ബിജു പോൾ (മാനന്തവാടി), ഷീജൻ മാത്യു (തൃശ്ശൂർ), അഡ്വ തോമസ് മാത്യു, സണ്ണി അഞ്ചിൽ (ചങ്ങനാശ്ശേരി) തങ്ക ജ്യോതി (തിരുവനന്തപുരം, ലാറ്റിൻ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വനിതാ ഫോറം പ്രസിഡന്റ് തൃശൂരിൽ നിന്നുള്ള മോളി ജോബിയും ജനറൽ സെക്രട്ടറി കൊച്ചിയിൽ നിന്തള്ള ബെററ്‌സി ബ്ലെയ്‌സും ആണ്.

Foto

Comments

leave a reply

Related News