ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഐ.ഐ.ടി., എന്‍.ഐ.ടി. എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏര്‍ളി അഡ്മിറ്റ് എം.ടെക്., എം.എസ്സി. കോഴ്സുകളിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഗാന്ധിനഗറില്‍ ഇപ്പോള്‍ അപേക്ഷിക്കാം.ഗേറ്റ്/ജാം സ്‌കോര്‍ ഇല്ലാതെ തന്നെ ഫെലോഷിപ്പ് ലഭിക്കാന്‍ ഇടയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ കണ്ടെത്താനും അത് നടപ്പാക്കാനും ഐ.ഐ. ടി.യിലെ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ (സി.ഡി.എസ്.) സഹായിക്കും.
കോഴ്സ് വര്‍ക്കിലൂടെ ഗവേഷണ അഭിരുചി വളര്‍ത്തിയെടുക്കുന്ന രീതിയിലാണ് എം.ടെക്. പ്രോഗ്രാം. ഇതിനായി ഗവേഷണ മേഖലയ്ക്ക് അനുസരിച്ച് ഒന്നോ അതിലധികമോ മെന്റര്‍മാരെ തിരഞ്ഞെടുക്കാം. വിദ്യാര്‍ഥിയുടെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കും. എം.എസ്സി. കോഴ്സില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രധാന വിഷയങ്ങളോടൊപ്പം തന്നെ ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാനും അവസരമുണ്ട്. അക്കാദമിക് മികവ് അടിസ്ഥാനമാക്കിയാണ്,പ്രവേശനം. അപേക്ഷിക്കാനുള്ള അവസാന തീയതി, മാര്‍ച്ച് ആറ് ആണ്.
പഠനമേഖലകള്‍
I.എം.ടെക്ക് . (iitgn.ac.in/admissions/eamtech)
1.ബയോളജിക്കല്‍
2.സിവില്‍
3.കംപ്യൂട്ടര്‍ സയന്‍സ്
4.ഇലക്ട്രിക്കല്‍
5.മെറ്റീരിയല്‍
6.മെക്കാനിക്കല്‍
7.എര്‍ത്ത് സിസ്റ്റം സയന്‍സ്
II.എം.എസ്സി
(iitgn.ac.in/admissions/eamsc)
1.ഫിസിക്സ്
2.കെമിസ്ട്രി
3.മാത്തമാറ്റിക്സ്
ആര്‍ക്കൊക്കെ അപേക്ഷിക്കാം.
ഐ.ഐ.ടി., എന്‍.ഐ.ടി., തിരഞ്ഞെടുത്ത മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് 2021ല്‍ ബി.ടെക്. നേടിയവരും 2022ല്‍ പഠിക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഐ.ഐ.ടി., എന്‍.ഐ.ടി. എന്നിവിടങ്ങളില്‍നിന്ന് 2021ല്‍ ബി.ടെക്. നേടിയവരും ഈ അധ്യയന വര്‍ഷത്തില്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഇതു കൂടാതെ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബി.എസ്സി. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും നിലവില്‍ അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ഫെലോഷിപ്പ്
ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് എം.ടെക്കിന് 15000 രൂപയോളം പ്രതിമാസ ഫെലോഷിപ്പ് ലഭിക്കും. ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് 6000 രൂപയും കിട്ടും. ഇവര്‍ ഗേറ്റ് സ്‌കോര്‍ നേടിയാല്‍ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്താവുന്നതാണ്. എം.എസ്സി. വിദ്യാര്‍ഥികള്‍ക്ക് , ജാം/ഗേറ്റ് സ്‌കോര്‍ ഇല്ലെങ്കിലും 5000 രൂപ മാസ ഫെലോഷിപ്പ് ലഭിക്കും. ഇതു കൂടാതെ,രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ പേപ്പര്‍ അവതരിപ്പിക്കുന്നതിന് 60,000 രൂപ സഹായം ലഭിക്കും.
സ്റ്റാര്‍ട്ട് ഏര്‍ളി പിഎച്ച്.ഡി.
ഐ.ഐ.ടി.കളിലും എന്‍.ഐ.ടി.കളിലും തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോള്‍ ബി.ടെക് പഠിക്കുന്നവര്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് 41,000 രൂപയും ഇല്ലാത്തവര്‍ക്ക് 31,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. ഇതു കൂടാതെ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ രണ്ടുലക്ഷം രൂപ സഹായം ലഭിക്കും. ആറുമാസം വിദേശ സര്‍വകലാശാലകളില്‍ ഗവേഷണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഒന്‍പത് ലക്ഷം രൂപവരെ സഹായം ലഭിച്ചേക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ്
iitgn.ac.in/admissions/sephd
അപേക്ഷാ സമര്‍പ്പണത്തിന്
iitgn.ac.in/admissions/eamsc
iitgn.ac.in/admissions/eamtech
സംശയനിവാരണത്തിന്
academics@iitgn.ac.in
Comments