Foto

കര്‍ണാടക നിയമസഭ: മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ  മുഖ്യമന്ത്രിയായേക്കുമെന്ന്  സൂചന ?

ന്യൂഡൽഹി / കര്‍ണാടക: മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ  മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ബെംഗളൂരുവില്‍ സിദ്ധരാമയ്യയുടെ വസതിക്കു മുന്നില്‍ അനുയായികള്‍ ആഘോഷം തുടങ്ങി. 
അതേസമയം, മുഖ്യമന്ത്രി ആരാകുമെന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പാർട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.  ഇന്നോ നാളെയോ തീരുമാനം ഉണ്ടായേക്കുമെന്നും രണ്ടു ദിവസത്തിനകം മന്ത്രിസഭ അധികാരമേല്‍ക്കുമെന്നും സൂചിപ്പിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്തിമതീരുമാനം എടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയമാണ് നേടിയത് 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News