Foto

കര്‍ണാടക എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം


കര്‍ണാടക എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനം

കര്‍ണാടകയിലെ എം.ബി.ബി.എസ്/ ബി.ഡി.എസ്. കോഴ്‌സുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും 
രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുന്നതിനും ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്.ഡിസംബര്‍ 22 വരെ അപേക്ഷ സമര്‍പ്പിക്കാം.പ്രവേശന ഏജന്‍സി കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റിയാണ് (കെ.ഇ.എ). നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.ഗവണ്‍മെന്റ്/ പ്രൈവറ്റ്/എന്‍.ആര്‍.ഐ/ അദര്‍ എന്നിങ്ങനെ നാലു വിഭാഗം സീറ്റുകള്‍ ലഭ്യമാണ്.പ്രൈവറ്റ് സീറ്റുകളില്‍ കര്‍ണാടകക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളും, അഖിലേന്ത്യാ തലത്തില്‍ നികത്തുന്ന ഓപ്പണ്‍ സീറ്റുകളും ഉണ്ട്. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് പ്രവേശനവും ഗഋഅ വഴിയാണ്, നടക്കുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം.


നീറ്റ് യു.ജി. 2021 യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പക്ഷെ, കര്‍ണാടകക്കാര്‍ക്കു മാത്രമേ സംവരണ ആനുകൂല്യം ലഭിക്കൂ. അവര്‍ കാറ്റഗറി അനുസരിച്ച് നീറ്റ് യു.ജി. 2021 യോഗ്യത നേടിയിരിക്കണം. കര്‍ണാടകക്കാരല്ലാത്തവരെ പ്രെവറ്റ് സീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ നികത്തുന്ന സീറ്റില്‍ പരിഗണിക്കും. അവര്‍ക്ക് അവരുടെ സംസ്ഥാനത്ത് സംവരണ ആനുകൂല്യമുണ്ടെങ്കിലും, കര്‍ണാടകത്തിലെ ഈ പ്രവേശനത്തിന്, നീറ്റ് യു.ജി. 2021 ല്‍ അവര്‍ക്ക് 50-ാം പെര്‍സന്റയില്‍ കട്ട് ഓഫ് സ്‌കോര്‍ ഉണ്ടായിരിക്കണം.കര്‍ണാടകക്കാര്‍ക്ക് ആയുഷ് കോഴ്‌സുകളിലെ ഗവണ്‍മന്റ് സീറ്റിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. എന്നാല്‍ കര്‍ണാടകക്കാരല്ലാത്തവര്‍ക്ക് കെ.ഇ.എ. വഴിയുള്ള ആയുഷ് കോഴ്‌സ് പ്രവേശനത്തിന് അര്‍ഹതയില്ല.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://kea.kar.nic.in

https://cetonline.karnataka.gov.in/kea

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

 

 

Comments

leave a reply

Related News