കാലിക്കറ്റിൽ വിദൂരവിഭാഗം ബിരുദ-ബിരുദാനന്തര കോഴ്സുകള്‍
കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വിഭാഗം, ഈ അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും അപേക്ഷ
സമർപ്പിക്കാം. നിലവിൽ യു.ജി.സി. അംഗീകാരമുള്ള പതിമൂന്ന് ബിരുദ കോഴ്സുകളിലേക്കും പതിനൊന്ന് പി.ജി. കോഴ്സുകളിലേക്കുമാണ്, ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
I.ബിരുദ പ്രോഗ്രാമുകൾ
1.ബി.എ. അഫ്സൽ ഉലമ
2.അറബിക്
3.ഇക്കണോമിക്സ്
4.ഇംഗ്ലീഷ്
5.ഹിന്ദി
6.മലയാളം
7.ഹിസ്റ്ററി
8.പൊളിറ്റിക്കൽ സയൻസ്
9.ഫിലോസഫി
10.സംസ്കൃതം
11.സോഷ്യോളജി
12.ബി.കോം.
13.ബി.ബി.എ.
II.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
1.എം.എ. അറബിക്
2.ഇക്കണോമിക്സ്
3.ഇംഗ്ലീഷ്
4.ഹിന്ദി
5.ഹിസ്റ്ററി
6.മലയാളം
7.പൊളിറ്റിക്കൽ സയൻസ്
8.ഫിലോസഫി
9.സംസ്കൃതം
10.സോഷ്യോളജി.
11.എം.കോം.
അപേക്ഷാ ക്രമം
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ താഴെ കാണുന്ന വിലാസത്തിലോ ലഭ്യമാകണം.
വിലാസം
ഡയറക്ടര്‍,
വിദൂരവിദ്യാഭ്യാസ വിഭാഗം, .കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. പിൻകോഡ് -673635
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന്
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ
0494 2407 356
0494 2400 288
0494 2660 600
ഇ-മെയിൽ
ലോഗിന്‍ പ്രശ്നങ്ങള്‍ക്ക് sdeadmission2021@uoc.ac.in
സാങ്കേതിക പ്രശ്നങ്ങള്‍ക്ക്
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ
Comments