Foto

വിശുദ്ധ തോമസ് അപ്പോസ്തലന്റ എണ്ണഛായാചിത്രം

തെക്കൻ മലയാറ്റൂർ എന്ന നാമധേയത്താൽ പ്രശസ്തിയാർജ്ജിച്ച ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ 100 വർഷത്തിലേറെ പഴക്കമുള്ള ബെൽജിയത്തിൽ നിന്നും കൊല്ലം രൂപതയുടെ മുൻ ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ അലോഷ്യസ് മരിയ ബെൻസിഗർ  തിരുമേനി കൊണ്ട് വന്ന് സെന്റ് തോമസ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ തോമസ് അപ്പോസ്തലന്റ എണ്ണഛായാചിത്രം അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് ആശീർവദിച്ച് ദേവാലയത്തിൽ  പുന പ്രതിഷ്ഠിച്ചു.
ഇടവക വികാരി ഫാദർ മാത്യു പറപ്ലാക്കൻ , ഫാദർ ആനീഷ് എന്നിവർ സന്നിഹിതരായിരുന്നു.
ഉയിർത്തേഴുന്നേറ്റ യേശുവിനെ തോമാശ്ലീഹ കണ്ടുമുട്ടുന്ന രംഗമാണ് ചിത്രത്തിൽ 1905 മുതൽ 1931 വരെ കൊല്ലം രൂപത ബിഷപ്പായിരുന്ന മാർ അലോഷ്യസ് മരിയ ബെൻസിഗറാണ് ചിത്രം ഇന്ത്യയിലേക്ക് ബെൽജിയത്തിൽ നിന്നും കൊണ്ട് വന്നത്. 8 അടി ഉയരവും 4 അടി നീളവുമുള്ള കാൻവാസിലാണ് ചിത്രം വരച്ചിരിക്കുന്നത്. കാലപ്പഴക്കത്തിൽ പാടുകൾ വീണ ചിത്രം പിണ്ടാണി സ്വദേശിയായ അലക്സ് ആണ് ഒന്നര മാസത്തെ കഠിന ശ്രമങ്ങൾക്കൊടുവിൽ  ചിത്രത്തിന്റ പൊടിഞ്ഞ ഭാഗങ്ങളൊക്കെ തനിമയും പഴമയും ചോരാതെ വരയിലൂടെ പുനരാവിഷ്കരിച്ചത്.

Foto

Comments

leave a reply

Related News