Foto

ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളിൽ സർക്കാർ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

 

കേന്ദ്ര സര്ക്കാര്‍ 2019-2020 4700 കോടി രൂപയും 2020-21 5200 കോടി രൂപയും മുൻ വർഷങ്ങളിലും ഇതിന് സമാനമായ തുകയും ന്യൂനപക്ഷ ക്ഷേമ പ്രവര്ത്തനങ്ങൾക്കുവേണ്ടി സംസ്ഥാന സര്ക്കാരുകള്ക്ക് അനുവദിച്ചിട്ടുള്ളതിൽ നാമമാത്രമായ ആനുകൂല്യങ്ങള്മാത്രമാണ് ക്രൈസ്തവ സമൂഹത്തിന് ലഭിച്ചിട്ടുള്ളത്. അവഗണന ഒരു സർക്കാരിനും ഭൂഷണമല്ലന്നും ഇതിനെതിരെ സമുദായഅംഗങ്ങള്ഉണർന്ന് പ്രവർത്തിക്കണമെന്നും KCBC പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പറഞ്ഞു. കെ സി ബി സി അൽമായ കമ്മീഷന്റെയും കേരള കാത്തലിക് ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ന്യൂനപക്ഷ അവകാശ അവബോന പഠനശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങള്ക്കുവേണ്ടിയുള്ള നിരവധി ക്ഷേമപദ്ധതികളും സ്കോളര്ഷിപ്പു

കളും മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വർഷങ്ങളായി നടപ്പാക്കി വരികയാണ്. എന്നാല്ഇതിന്റെ ആനുകൂല്യങ്ങള്ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നില്ല. വിഷയത്തില്കെ സി ബി സി അൽമായ കമ്മീഷനും കേരള കാത്തലിക് ഫെഡറേഷനും നടത്തിയ പഠനങ്ങളിൽ നിന്നും മനസ്സിലാക്കാന്കഴിഞ്ഞത് സമുദായ അംഗങ്ങള്ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങളെക്കുറിച്ച് മതിയായ അവബോധം ഇല്ലാത്തതിനാല്യഥാസമയം അപേക്ഷകൾ നല്കുന്നതിന് പോലും കഴിയുന്നില്ല എന്നതാണ്. ഇതിനുള്ള പരിഹാരം സമുദായ അംഗങ്ങളിൽ അവബോധം സൃഷ്ടിക്കുക മാത്രമാണന്നു മനസ്സിലാക്കി കേരള കത്തോലിക്കാ സഭയിലെ 32 റീത്തുകളിലും നിന്നും തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് ടീമിന് ട്രെയിനിംഗ് നല്കുന്നതിന് തീരുമാനിച്ചു. 8 രൂപതകൾ ഉൾക്കൊള്ളുന്ന 4 ബാച്ചുകളായി തിരിച്ചു. പ്രഥമ ബാച്ചിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു കർദിനാൾ.

സുപ്രീം കോടതി അഭിഭാഷകനും ഡെൽഹി മൈനോറിറ്റി കമ്മീഷൻ അംഗവുമായിരുന്ന അഡ്വ. ഏബ്രഹാം എം പട്യാനി, ചങ്ങനാശേരി കമ്മ്യൂണിറ്റി അവേർനെസ്സ് ആന്ഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ (CARP) ഡയറക്ടര്ഫാ. ജയിംസ് കൊക്കവയലിൽ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഷെറി ജെ തോമസ് എന്നിവര്ക്ളാസ്സുകൾ നയിച്ചു. കെ സി ബി സി അൽമായ കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ സി ബി സി അൽമായ കമ്മീഷൻ സെക്രട്ടറി പീ കെ ജോസഫ്, പി സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, കെ സി എഫ് സെക്രട്ടറി അഡ്വ വര്ഗീസ് കോയിക്കര ട്രഷറാർ അഡ്വ ജസ്റ്റിൻ കരിപ്പാട്ട് തുടങ്ങിയവർ പ്റസംഗിച്ചു.

 

Comments

leave a reply

Related News