വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ അവാർഡ് തിളക്കവുമായി കാരിത്താസ്
കോട്ടയം : വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ ഏഞ്ചൽസ് അവാർഡ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്.
പക്ഷാഘാത ചികിത്സാ രംഗത്തെ മികവാണ് കാരിത്താസിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. ഇന്ത്യയിൽ പക്ഷാഘാത ചികിത്സയിൽ ഉന്നത നിലവാരം പുലർത്തുന്ന 25 ആശുപത്രികളും കേരളത്തിൽ നിന്ന് 4 ആശുപത്രികളുമാണ് 2023ൽ വേൾഡ് സ്ട്രോക്ക് ഓർഗനൈസെഷൻ അവാർഡിനായി തെരഞ്ഞെടുത്തത്. ഗ്ലോബൽ സ്ട്രോക്ക് അലയൻസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ പ്രസിഡന്റ് ഷീല മാർട്ടിനിൽ നിന്ന് കാരിത്താസ് ആശുപത്രി ഡയറക്‌ടർ ഫാ. ഡോ. ബിനു കുന്നത്ത് ഡയമണ്ട് സ്റ്റാറ്റസ് അവാർഡ് ഏറ്റുവാങ്ങി. വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ അംഗം ജയരാജ് പാണ്ഡ്യൻ സന്നിഹിതനായിരുന്നു
Comments