ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഐഐടി മദ്രാസിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്സിലേക്ക്, ഏപ്രില്‍ 27 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷം പ്ലസ്ടു പൂര്‍ത്തീകരിച്ചവര്‍ക്കും ഈ വര്‍ഷം അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഈ വര്‍ഷം യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍,
സെപ്റ്റംബര്‍ 30നകം മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കണം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. പ്രവേശന പരീക്ഷ, രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക്, പ്ലസ്ടുവില്‍ 60% മാര്‍ക്ക് വേണം. എന്നാല്‍ പട്ടികജാതി- വര്‍ഗ്ഗ- ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി. അപേക്ഷകരുടെ , ജനനത്തീയതി 1997 ഒക്ടോബര്‍ ഒന്നിനു മുന്‍പാകരുത്. എന്നാല്‍
പട്ടിക ജാതി - വര്‍ഗ്ഗ-ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 5 വര്‍ഷം ഇളവുണ്ട്.
കോഴ്‌സ് ഫീസ്
സെമസ്റ്റര്‍ ഫീസ്,11,200 രൂപയാണ്.
പ്രവേശന സമയത്ത്, ഡെപ്പോസിറ്റടക്കം 50,000 രൂപയോളമടയ്ക്കണം. പട്ടികജാതി- വര്‍ഗ്ഗ- ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസിളവുകളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും
https://hsee.iitm.ac.in
Comments