ഹെയ്തി, ബംഗ്ലദേശ്, വിയറ്റ് നാം രാജ്യങ്ങൾക്ക് പാപ്പയുടെ സഹായം
വത്തിക്കാൻ സിറ്റി : ഭൂകമ്പം, കോവിഡ്, കൊടുങ്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾ മൂലം ദുരതത്തിലായ ഹെയ്തി, ബംഗ്ലദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസിസ് പാപ്പ അടിയന്തര സാമ്പത്തികസഹായം നൽകും.
സമഗ്ര മാനുഷിക വികസനത്തിനായുള്ള പേപ്പൽ കമ്മീഷന്റെ തലവൻ കാർഡിനൽ പീറ്റർ ടർക്ക്സണാണ് പാപ്പ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജുകളെപ്പറ്റി വിശദീകരിച്ചത്. ഇതനുസരിച്ച് ഭൂകമ്പവും കോവിഡും പിടിച്ചുലച്ച കരീബിയൻ ദ്വീപായ ഹെയ്തിക്ക് രണ്ടുലക്ഷം യൂറോയാണ് പാപ്പ നൽകുക. ആഗസ്റ്റ് 14നുണ്ടായ ഭൂകമ്പത്തിൽ 2207 പേർ ഹെയ്തിയിൽ മരിച്ചു. 344 പേരെ കാണാതായി. 12,000 പേർക്ക് പരുക്കേറ്റു.
യാസ് കൊടുങ്കാറ്റ് മൂലം ദുരിതത്തിലായ ബംഗ്ലദേശിന് 60,000 യൂറോയും കോവിഡ് മഹാമാരിമൂലം ഇതേവരെ 8000 പേർ മരിച്ച വിയറ്റ്നാമിന്
1 ലക്ഷം യൂറോയും സഹായധനമായി പാപ്പ നൽകും.
Comments