Foto

കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കാലിക്കറ്റ് സര്‍വകലാശാലാ ഊ അദ്ധ്യയന വര്‍ഷത്തെക്കുള്ള ബിരുദ പ്രവേശന നടപടകള്‍ ആരംഭിച്ചു. ഓണ്‍ലൈനായിട്ടാണ് , രജിസ്ട്രേഷന്‍.ജൂലായ് 21 വരെ അപേക്ഷിക്കാനവസരമുണ്ട്. യൂണിവേഴ്‌സിറ്റിക്കു കീഴിലെ വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലെ പ്രവേശനമാണ്, ഏകീകൃത പ്രവേശന നടപടിയിലൂടെ നടക്കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തില്‍തന്നെ ഒ.ടി.പി. വെരിഫിക്കേഷന്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ സമയത്ത് കൈവശമുളള മൊബൈല്‍ നമ്പറേ മാത്രമേ 
കൊടുക്കാവൂ.അപേക്ഷ, പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചതിനു ശേഷം പ്രിന്റ്ഔട്ട് സൂക്ഷിക്കുന്നത്, പിന്നീടുള്ള റഫറന്‍സ് ആവശ്യങ്ങള്‍ക്ക് ഉപകാരപെടും.
അപേക്ഷ പൂര്‍ത്തീകരിച്ചാലും  അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍,അവസാന തീയതി വരെ അവസരമുണ്ട്. ഒരാള്‍ക്ക് 20 കോഴ്‌സുകള്‍ക്ക് വരെ ഓപ്ഷന്‍ നല്‍കാവുന്നതാണ്.അപേക്ഷാ ഫീസ്, പൊതു വിഭാഗത്തിന് 420 /- രൂപയും പട്ടികജാതി - വര്‍ഗ്ഗ വിഭാഗത്തിന് 175/- രൂപയുമാണ്, അപേക്ഷാ ഫീസ്.

അപേക്ഷാ സമര്‍പ്പണത്തിനു മുന്നോടിയായി
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അപേക്ഷാ സമര്‍പ്പണത്തിന് മുന്നോടിയായി, അഡ്മിഷന്‍ പ്രോസ്‌പെക്ടസ് നോക്കി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളേജ് എന്നിവ സംബന്ധിച്ച് പ്രാഥമിക ധാരണ വേണം. പഠിക്കേണ്ട കോഴ്‌സുകളും ചേരേണ്ട കോളേജുകളുടേയും മുന്‍ഗണനാക്രമം നിശ്ചയിച്ച് വേണം, അപേക്ഷ പൂരിപ്പിക്കാന്‍ .പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ സ്വാഭാവികമായും റദ്ദാകുമെന്നതിനാല്‍ ഈ മുന്‍ഗണനാക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനു പുറമെ, സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം.
 
മാനേജ്‌മെന്റ് - കമ്മ്യൂണിറ്റി സീറ്റുകള്‍
അഫിലിയേറ്റ് കോളേജുകളിലെ എയിഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ മാനേജ്‌മെന്റ് - സമുദായ
 സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം അതതു കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. 

വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
https://admission.uoc.ac.in/admission?pages=ug
 

Comments

leave a reply

Related News