പഞ്ചകര്‍മ ടെക്‌നീഷന്‍ കോഴ്‌സ്
ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സി.സി.ആര്‍.എ.എസ്) വിവിധ കേന്ദ്രങ്ങളില്‍ ഈ അക്കാദമിക വര്‍ഷം നടത്തുന്ന പഞ്ചകര്‍മ ടെക്‌നീഷന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത.ഫുള്‍ ടൈം, സെല്‍ഫ് ഫിനാന്‍സിംഗ് രീതിയില്‍ നടത്തുന്ന, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ്, 2021 ഒക്ടോബറില്‍ തുടങ്ങും. 30000 രൂപയാണ് ,കോഴ്‌സ് ഫീസ് .
നാഷണല്‍ സ്‌കില്‍ ഡവലപ്മന്റ് കോര്‍പറേഷന്റെ ഹെല്‍ത്ത് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ അഫിലിയേഷന്‍ ഈ സ്ഥാപനങ്ങള്‍ക്കുണ്ട്.
വിവിധ സ്ഥാപനങ്ങള്‍
1.സെന്‍ട്രല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്,ന്യൂഡല്‍ഹി
2.റീജിയണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജമ്മു
3.നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ പഞ്ചകര്‍മ്മ,ചെറുതുരുത്തി,തൃശൂര്‍
സീറ്റ് ലഭ്യത
ന്യൂഡല്‍ഹി-10
ജമ്മു -15
തൃശൂര്‍ - 30
ഓരോ കേന്ദ്രത്തിലും 50% സീറ്റുകള്‍ വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുവദിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
രാജ്യത്തെ ഏതു സംസ്ഥാനത്തോ/കേന്ദ്രഭരണപ്രദേശത്തോ ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാര്‍ത്ഥി ക്ലാസ് 12 ജയിച്ചിരിക്കണം. പരിശീലനം പൂര്‍ത്തിയാക്കി, അന്തിമ അസസ്മന്റ് തിയ്യതിയില്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഒന്നില്‍ കൂടുതല്‍ സെന്ററിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേകം അപേക്ഷകള്‍ നല്‍കണം.
അപേക്ഷാ ക്രമം
അപേക്ഷാ ഫോം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ , www.ccras.nic.in ല്‍ നിന്നും ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷിക്കുന്ന കേന്ദ്രത്തിനനുസരിച്ച് നിശ്ചിത പേരില്‍/സ്ഥലത്ത് മാറത്തക്കവിധം, തുക, ഡി.ഡി. ആയി അടയ്ക്കണം. ചെറുതുരുത്തി കേന്ദ്രത്തിലേക്ക് അപേക്ഷിക്കുന്നവര്‍ ഷൊര്‍ണൂരില്‍ മാറത്തക്കവിധം 'നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകര്‍മ' എന്ന പേരില്‍ ഡി.ഡി. എടുക്കണം.പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകള്‍ എന്നിവ 2021 സെപ്തംബര്‍ 24 നകം സ്പീഡ്/രജിസ്‌ട്രേഡ് തപാലില്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ ലഭിക്കണം.
ചെറുതുരുത്തിയിലേക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷ അയക്കേണ്ട വിലാസം:
നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകര്‍മ, ചെറുതുരുത്തി, ഷൊര്‍ണൂര്‍ (വഴി), തൃശൂര്‍ - 679531.
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments