Foto

ഓൺലൈനിൽ മതാന്തര പ്രാർത്ഥനകൾക്ക് ബർമ്മീസ് മെത്രാൻ സമിതിയുടെ ആഹ്വാനം

ഓൺലൈനിൽ മതാന്തര പ്രാർത്ഥനകൾക്ക് ബർമ്മീസ് മെത്രാൻ സമിതിയുടെ ആഹ്വാനം

യാങ്കൂൺ : ഒരു വശത്ത് അടിച്ചമർത്തുന്ന പട്ടാളഭരണകൂടം. മറുവശത്ത് കോവിഡ് മഹാമാരിയും പട്ടിണിയും. ഈ പ്രതിസന്ധികൾക്ക് നടുവിൽ ജാതിമതഭേദമില്ലാതെ ഓൺലൈനിൽ മതാന്തര പ്രാർത്ഥനകളിൽ പങ്കാളികളാകാനുള്ള ബർമ്മയിലെ മെത്രാൻ സമിതിയുടെ ആഹ്വാനം ലോകം കേട്ട ഓൺലൈനിൽ മതാന്തര പ്രാർത്ഥനകൾക്ക് ബർമ്മീസ് മെത്രാൻ സമിതിയുടെ ആഹ്വാനംഅഭ്യർത്ഥനകളിൽ വേറിട്ടതായി.
    
സർവശക്തനായ ദൈവത്തിന്റെ തിരുമുമ്പിൽ നമുക്ക് രോഗസൗഖ്യത്തിനായി ഒരുമിച്ച് കൈകൾ കൂപ്പി പ്രാർത്ഥിക്കാം. അനുകമ്പയാകട്ടെ ഇനി നമ്മുടെ മതം. ഒരൊറ്റ സമൂഹമാകാം നമുക്ക്. മതപരമായ വിശ്വാസപരമായ എല്ലാ വ്യത്യാസങ്ങളും നമുക്ക് മാറ്റിവയ്ക്കാം. നിരന്തരമായ പ്രാർത്ഥനയിലൂടെ നമുക്ക് പരസ്പരം ഹൃദയം തൊട്ട് ആശ്വസിപ്പിക്കാം. ബർമ്മീസ് ബിഷപ്പ്‌സ് കോൺഫറൻസിന്റെ പ്രസിഡണ്ട് കാർഡിനൽ ചാൾസ് മൗണ്ട് ബോ ആഗസ്റ്റ് 2ന് പുറപ്പെടുവിച്ച സന്ദേശത്തിൽ പറയുന്നു.
    
ബ്രിട്ടന്റെ യു.എൻ. അബാസിഡർ ബർമ്മയിലെ ജനങ്ങളിൽ പകുതിപേരും  രണ്ടാഴ്ചകൾക്കുള്ളിൽ  കോവിഡ് ബാധിതരാകുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിട്ടുണ്ട്.
    
നാം നേരിടുന്ന പ്രശ്‌നങ്ങൾ പർവ്വതങ്ങൾ പോലെ നമ്മെ ഞെരുക്കുന്നുണ്ട്. ഇവിടെ നാം വിശ്വാസത്തിലാണ് ആശ്രയിക്കേണ്ടത്. നമുക്ക് പ്രാർത്ഥനയുടെ പോരാളികളാകാം. ദൈവകരങ്ങൾ നമ്മെ സുഖപ്പെടുത്തട്ടെ- കാർഡിനൽ ബോ സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.

Foto
Foto

Comments

leave a reply

Related News