Foto

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭ ധനസഹായ പദ്ധതി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭ ധനസഹായ പദ്ധതി

മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിൽ 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 21 02 2022 മുതൽ 05 03 2022  വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേരളത്തിലെ സർവ്വകലാശാലകളോടെ അഫിലിയേറ്റ് ചെയ്‌ത കോളേജുകളിൽ 2020-21 വർഷം റെഗുലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യപഠനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.

 75 ശതമാനത്തിൽ അധികം മാർക്ക് ഉണ്ടാവണം. ബിരുദപരീക്ഷയിലെ ആകെ സ്കോർ നോക്കിയാകും തിരഞ്ഞെടുപ്പ്. വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാവണം. അപേക്ഷകർ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുമ്പോൾ അപ്പ് ലോഡ് ചെയ്യണം.


www.dcescholarship.kerala.gov.in


കൂടുതൽ വിവരങ്ങൾക്ക്

9746969210

7907052598

6238059615

colledn2020@gmail.com

Comments

leave a reply

Related News