Foto

ഉക്രൈനിൽ പാലായനം ചെയ്യുന്നവർക്ക് സൗകര്യം ഒരുക്കി കത്തോലിക്കാ സന്യാസികളും സന്നദ്ധ സേവകരും.

അലൻ ജോസഫ് ചൂരപൊയ്കയിൽ,

മുകച്ചേവോ: പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ യുക്രൈനിലെ മുകച്ചേവോയില്‍ യുദ്ധ ഭീതിയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം ഒരുക്കി കത്തോലിക്ക സന്യാസിനികള്‍. കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാന്‍ സൗകര്യമുണ്ടെന്ന് യുക്രൈനില്‍ നിന്നുള്ള കന്യാസ്ത്രീമാര്‍ അറിയിച്ചിട്ടുണ്ടെന്ന് ഇറ്റലിയില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു.

യുക്രൈനിലെ ഇന്ത്യന്‍ എംബസി ഈ അവസരം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ കുറച്ച് പേരെ എങ്കിലും രക്ഷിക്കാന്‍ സാധിക്കുമെന്നും പോളണ്ട് അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ സ്ഥലവും ഫോണ്‍ നമ്പരും ഇന്‍ബോക്‌സില്‍ അയച്ച് തരുകയാണെങ്കില്‍ അതിര്‍ത്തികളില്‍ ഉള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ക്ക് കൊടുത്ത് ഭക്ഷണവും വെള്ളവും എത്തിക്കുവാനും പോളണ്ടിലേയ്ക്ക് കടക്കാന്‍ സഹായം ചെയ്യുന്നതുമായിരിക്കുമെന്ന് സിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

യുക്രൈനില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ കര്‍ഫ്യൂവില്‍ ഇളവ് വരുമ്പോള്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ ദൂരം ഉണ്ടെങ്കില്‍ അടുത്തുള്ള ഏതെങ്കിലും കോണ്‍വെന്റുകളിലോ, പള്ളികളിലോ അഭയം പ്രാപിക്കുന്നത് ഉചിതമായിരിക്കുമെന്നും അവിടെ ആര്‍ക്കും ഭക്ഷണം കിട്ടാതെ വിഷമിക്കുകയില്ലായെന്നും അവിടെ ആരും വേര്‍തിരിവോടെ കാണില്ലായെന്നും സിസ്റ്റര്‍ സോണിയ കുറിച്ചു. അതേസമയം യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യുന്ന അനേകരുടെ കണ്ണീരൊപ്പി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമാണ്.

Comments

leave a reply

Related News