Foto

ചെന്നൈ പ്രസിഡൻസി കോളേജ്  പ്രവേശനം

ചെന്നൈ പ്രസിഡൻസി കോളേജ് പ്രവേശനം

 

ചെന്നൈ പ്രസിഡൻസി കോളേജിലെ ബിരുദ, ബിരുദാനന്തര ബിരുദ, എം ഫിൽ, പി എച്ച് ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 180 വർഷത്തെ പാരമ്പര്യമുള്ള പ്രസിഡൻസി കോളേജ് സ്ഥാപിച്ചതിന് 16 വർഷങ്ങൾക്കു ശേഷം, കോളേജിന്റെ ഒരു ബ്ളോക്കിൽ നിന്നാണ് മദ്രാസ് യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ചത്. അതിനാൽ " മദർ ഓഫ് മദ്രാസ് യൂണിവേഴ്സിറ്റി" എന്ന വിളിപ്പേരും പ്രസിഡൻസി കോളേജിനുണ്ട്. കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച കലാലയങ്ങളിൽ ഒന്നെന്ന സവിശേഷതയും കോളേജിനുണ്ട്.

 

നോബൽ പ്രൈസ് ജേതാക്കളായ സർ സി. വി രാമൻ, സുബ്രഹ്മണ്യ ചന്ദ്രശേഖർ ഏബൽ പ്രൈസ് ജേതാവായ ശ്രീനിവാസ വരധൻ ഭാരത് രത്ന സി രാജഗോപാൽ ആചാര്യ,സി സുബ്രമണ്യം, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സർ സി. പി രാമസ്വാമി അയ്യർ, വി കെ കൃഷ്ണ മേനോൻ,പി ചിദംബരം, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഒ. വി വിജയൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭരായ പൂർവ വിദ്യാർത്ഥികളും മുൻ രാഷ്‌ട്രപതി സർവേപ്പളി രാധാകൃഷ്ണൻ, ജോൺ മത്തായി, ആറ്റൂർ രവി വർമ, പെരുമാൾ മുരുകൻ, ടി. ആർ. ഗോവിന്ദൻ ആചാരി,ഗുസ്താവ് സോളമൻ ഒപ്പർട്ട്, ഇ ഡബ്ലിയു മിഡിൽമാസ്റ്റ്, തുടങ്ങി പ്രഗൽഭരായ മുൻ കാല അധ്യാപകരുമുണ്ടായിരുന്ന പ്രസിഡൻസി കോളേജിലാണ്,

ലോകത്തിലെ തന്നെ ആദ്യത്തെ മലയാളം ഡിപ്പാർട്മെന്റ് ആരംഭിച്ചത്‌.ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ബിരുദ, എം.ഫിൽ, ഗവേഷണ വിഭാഗങ്ങളിലേക്കുള്ള പ്രവേശന നടപടി ക്രമങ്ങളാണ്. ബിരുദാനന്തര ബിരുദ പ്രവേശനം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു

 

വിവിധ പ്രോഗ്രാമുകൾ

 

।.ബിരുദ പ്രോഗ്രാമുകൾ

1.BA Malayalam

2.BA Urdu

3.BA Tamil

4.BA Political Science

5.BA English

6.BA History

7.BA Hindi

8.BA Economics

9.B,Com

10.B.Com (Corporate Secretaryship)

11.B Com - Hearing impaired

12.BCA - Hearing impaired

13.B Sc Physics

14.B Sc Geography

15.B Sc Chemistry

16.B Sc Mathematics

17.B Sc Geology

18.B Sc Psychology

19.B Sc Statistics

20.B Sc Plant Biology and Plant Biotechnology

21.B Sc Advanced Zoology and Biotechnology

 

II.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1.MA Tamil

2.MA History

3.MA Political Science

4.MA Public Administration

5.MA Economics

5.MA Telugu

6.MA English

7.MA Sanskrit

8.MSW ( Community Development )

9.M Com

10.M Sc Mathematics

11.M Sc Statistics

12.M Sc Physics

13.M Sc Chemistry

14.M Sc Botany

15.M Sc Zoology

16.M Sc Geology

17.M Sc Geography

18.M Sc Applied Microbiology

19.M Sc Psychology

20.MCA

 

III.എം.ഫിൽ പ്രോഗ്രാമുകൾ

1.Psychology (Part Time/Full Time)

2.Chemistry

3.Commerce

4Computer Science (Part Time/Full Time)

5.Economics

6.Statistics (Part Time/Full Time)

7.English

8.Physics

9.Plant Biology & Plant Biotechnology

10.History

11.Mathematics

12.Geology

13.Geography

14.Political Science

15.Public Administration

16.Sanskrit

17.Tamil

18.Telugu

19.Zoology

 

IV. ഗവേഷണ പ്രോഗ്രാമുകൾ

1.Mathematics

2.Statistics

Physics

3.Chemistry

4.Plant Biology & Plant Biotechnology

5.Zoology

6.Geology

7.Geography

8.Psychology

9.Applied Microbiology

10.History

11.Political Science

12.Public Administration

13.Economics

14.Commerce

15.English

16.Tamil

17.Sanskrit

18.Telugu

19.Computer Science

 

അപേക്ഷ സമർപ്പണം

 

തമിഴ്നാട് സർക്കാർ നിയന്ത്രണത്തിലുള്ള,

www.tngasa.org 

www.tngasa.in എന്നീ വെബ്സൈറ്റുകൾ വഴി മാത്രമേ ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനാകൂ. തമിഴ് നാട്ടിലെ എല്ലാ  കോളേജുകളിലേക്കും ഈ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മറ്റ് കോളേജുകളിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വ്യക്തിഗത വിവരങ്ങൾ നൽകിയതിന് ശേഷം കോളേജും കോഴ്സും സെലക്ട്‌ ചെയ്യുക. ഒരു കോളേജിൽ 5 വിഷയങ്ങൾക്ക് വരെ അപേക്ഷിക്കാനവസരമുണ്ട്. ബിരുദ കോഴ്സുകൾക്ക്, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 10/08/2021.എന്നാൽ M Phil, Phd Admission എന്നിവയ്ക്കുള്ള അപേക്ഷകൾ മദ്രാസ് യൂണിവേഴ്സിറ്റി വഴിയാണ് അപേക്ഷിക്കേണ്ടത്. യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

 

Comments

  • Fr. Joseph Elkin D
    31-07-2021 04:50 PM

    Respected Sir Happy to get in touch with u regarding this university. I am a PG English holder in Kerala University scoring 52.33%. Can I do PhD here in ur University???

  • Respected sir Greetings of the season, blessings from above. I am a PG holder from Kerala University in English scoring 52.33%. Can I do PHD in ur University??? If S or NO, what should I do to start the PHD in ur University???
    31-07-2021 04:45 PM

leave a reply

Related News