ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള -പ്രവേശനം
അപേക്ഷ ഓഗസ്റ്റ് 19 വരെ
എ.ഐ.സി.ടി.യുടെ അംഗീകാരത്തോടെ ടെക്നോ സിറ്റിയിൽ കഴിഞ്ഞ വർഷം പുതുതായി തുടങ്ങിയ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ വിവിധ ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള വിജ്ഞാപനമായി. എം.ടെക്.ന്
150 സീറ്റും വിവിധ എം.എസ്.സി. കോഴ്സുകളിൽ 220 സീറ്റുകളുമാണുള്ളത്.
വിവിധ പ്രോഗ്രാമുകൾ
1.എം.ടെക്
കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിലും ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലും മായി വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്.
എ) കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്
സ്പെഷലൈസേഷനുകൾ 1.കണക്ടഡ് സിസ്റ്റം & ഇന്റലിജൻസ്
2.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
3.സൈബർ സെക്യൂരിറ്റി
ബി) ഇലക്ട്രോണിക്സ് എൻജിനീയറിങ്
സ്പെഷലൈസേഷനുകൾ
1.എഐ ഹാർഡ്‌വെയർ
2.സിഗ്‌നൽ പ്രോസസിങ് & ഓട്ടമേഷൻ
II.എം.എസ്‌സി
വിവിധ സ്പെഷ്യലൈസേഷനുകളിലായി മൂന്നു എം.എസ് സി. പ്രോഗ്രാമുകൾ സർവ്വകലാശാലയിലുണ്ട്.
എ) കംപ്യൂട്ടർ സയൻസ്
1.മെഷീൻ ഇന്റലിജൻസ്
2. സൈബർ സെക്യൂരിറ്റി .
ബി) കംപ്യൂട്ടർ സയൻസ് (ഡിജിറ്റൽ)
1.ഡേറ്റാ അനലിറ്റിക്സ്
2. ജിയോസ്പേഷ്യൽ അനലിറ്റിക്സ്
സി) ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്
അപേക്ഷാ രീതിയും പ്രവേശന നടപടി ക്രമങ്ങളും
ഓൺലൈൻ ആയി
ഓഗസ്റ്റ് 19 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശനപരീക്ഷ ഓഗസ്റ്റ് 29നാണ്. സെപ്റ്റംബർ 6ന്
ഫലം പ്രസിദ്ധീകരിക്കും. പോർട്ടു ലിസ്റ്റ് ചെയ്തവർക്കായി സെപ്റ്റംബർ 8 മുതൽ 15 വരെ തീയ്യതികളിൽ
ഇന്റർവ്യൂ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് സെപ്റ്റംബർ 17ന് പ്രസിദ്ധീകരിക്കാനാണ് പരിപാടി. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ, നിലവിലെ ധാരണ പ്രകാരം, ഒക്ടോബർ 6നു തുടങ്ങും.
കൂടുതൽ വിവരങ്ങൾക്ക്;
ഫോൺ: 8078193800
ഇ-മെയിൽ വിലാസം: admission-pg@duk.ac.in.
വെബ് സൈറ്റ്: https://duk.ac.in/admission
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഡിപ്പാർട്ടുമെൻ്റ് ഓഫ് ഫിസിക്സ്,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ

Comments