Foto

ഇതാണ് സത്യം തലശ്ശേരി അതിരൂപത

ഇതാണ്  സത്യം
തലശ്ശേരി  അതിരൂപത

മണിക്കടവ്‌ സെന്റ്‌ തോമസ്‌ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച്‌ ബഹു. തറേക്കടവില്‍ ആന്റണിയച്ചന്‍ നല്‍കിയ വചന സന്ദേശത്തെയും അതിനോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചര്‍ച്ചകളെയുംകുറിച്ച്‌ വിവാദങ്ങള്‍ സൃഷ്ടിക്കാനും അതിരുപതയെ അധിക്ഷേപിക്കാനും ചില കോണുകളില്‍നിന്ന്‌ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. അതിനാല്‍ സംഭവങ്ങളുടെ സത്യാവസ്ഥ വസ്തുതാപരമായി അറിയിക്കാനും വിശ്വാസികളുടെ ഇടയിലെ ആശയക്കുഴപ്പത്തെ പരിഹരിക്കാനും അതിരുപത ആഗ്രഹിക്കുന്നു.


1. ബഹു. ആന്റണി തറേക്കടവിലച്ചനെയോ അച്ചന്‍ നടത്തിയ പ്രഭാഷണത്തില്‍ സത്യവിശ്വാസത്തെയും ലജിഹാദിനെയും ഹലാല്‍ ഭക്ഷണത്തിലെ അപകടത്തെയുംകുറിച്ചുള്ള പ്രസ്താവനകളെയോ അതിരൂപത തള്ളിപ്പറയാന്‍ തയ്യാറല്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം അര്‍ത്ഥശങ്കയ്യ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്‌. മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവവും ഗുഡഃലക്ഷ്യങ്ങളോടുകൂടിയുള്ളതുമാണ്‌.

2. മതസൗഹാര്‍ദ്ദ്ത്തിനു ഹാനികരമായി വ്യാഖ്യാനിക്കപ്പെടാനും നിയമനടപടികള്‍ക്കു വിധേയമാകാനും ഇടയുള്ള ചുരുക്കം ചില പ്രസ്താവനകള്‍ അച്ചന്റെ പ്രഭാഷണത്തിലുണ്ട്‌ എന്ന പോലീസിന്റെയും നിയമവിദഗ്ദ്ധരുടെയും അഭിപ്രായംകൂടി മാനിച്ചാണ്‌ അതിരൂപത ചര്‍ച്ചയ്ക്കു തയ്യാറായത്‌. മതസൌഹാര്‍ദ്ദവും മനുഷ്യസാഹോദര്യവും തിരുസഭയുടെ മൂല്യങ്ങളാണ്‌. “ഏവരും സോദരര്‍" എന്ന ഫ്രാന്‍സിസ്‌ പാപ്പായുടെ ദര്‍ശനമാണ്‌ അതിരുപതയുടെയും മാര്‍ഗ്ഗദീപം. സുവിശേഷത്തോടും സഭാദര്‍ശനങ്ങളോടുമുള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവു മായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ വെല്ലുവി ളിച്ച്‌ സഭയ്ക്ക്‌ ശ്രവര്‍ത്തിക്കാനാവില്ല. പൊതുസമൂഹത്തിലെ നമ്മുടെ പ്രതികരണങ്ങള്‍ക്ക്‌ നൈയാമിക സാധുത (Legal Validity ) ആവശ്യമാണെന്ന്‌ സഭ എക്കാലവും കരുതുന്നുണ്ട്‌.

3 . സമീപകാലത്ത്‌ ക്രൈസ്തവ സമുഹത്തില്‍ രൂപംകൊണ്ട ചില പ്രസ്ഥാനങ്ങള്‍ സമുദായ ബോധം വളര്‍ത്താനും ലാജിഹാദ്‌ പോലെയുള്ള പ്രതിസന്ധികളെ ധീരമായി നേരിടാനും സമുദായത്തെ ശക്തിപ്പെടുന്നുണ്ട്  എന്നത്  അഭിനന്ദനാർഹമാണ് . എന്നാൽ അപക്വമായ  പ്രസ്താവനകളും  കുപ്രചാരണങ്ങളും വഴി സഭയില്‍ ആന്തരിക ഭിന്നത  ഉണ്ടെന്ന ധാരണ പരത്തുന്നത്  അവിവേകമാണ്‌. അത്‌ സഭയുടെ ശ്രതുക്കള്‍ക്ക്‌ വിരുന്നൊരുക്കുന്ന നടപടിയാണ്‌. ഇത്തരം കെണികളില്‍ വീഴാതിരിക്കാന്‍ സഭയുടെ മക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.


4 . ഈശോമിശിഹായെയും സഭയുടെ സത്യവിശ്വാസത്തെയും അവഹേളനപരമായി ചിത്രീകരിച്ച്‌  സംസാരിക്കുന്ന ചില ഇസ്ലാമിക
നേതാക്കളുടെ പ്രഭാഷണങ്ങളിലെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കെതിരെ  ഉഭയ കക്ഷി ചർച്ചയിൽ  ശക്തമായ നിലപാടാണ്  അതിരൂപത സ്വീകരിച്ചത് .  അതിരൂപതയുടെ നിലപാട് അവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . ഇസ്ലാം  നാമധാരികളായ  ചില തീവ്രവാദികൾ  നടത്തിയ മത - സ്പർദ്ധ   ഉളവാകുന്ന പ്രസ്താവനകളുടെ പേരിൽ ക്രിസ്ത്യൻ - മുസ്ലിം  സമുദായ സംഘര്‍ഷം രൂപപ്പെടാതിരിക്കാനുള്ള വിവേകവും
പക്വതയും പ്രകടമാക്കുന്നത്‌ ഭീരുത്വമല്ല, മറിച്ച്‌ ഈ നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്‌. ക്രൈസ്തവ മതത്തിന്റെ പിറവിതോട്ടു നമ്മുടെ വിശ്വാസത്തേയും അതിന്റെ നാഥനെയും പലരും ആക്ഷേപിച്ചിട്ടുണ്ട്‌, അധിക്ഷേപങ്ങള്‍ക്കു പകരം അനുഗ്രഹം  കൊടുത്തിട്ടുള്ള പാരമ്പര്യമാണ്‌ നമ്മുടേത്‌. ഇതര മതങ്ങളെ അനാദരിക്കുന്നത്‌ ക്രൈസ്തവമല്ല,  കത്തോലിക്കാ സഭയുടെ നിലപാടുമല്ല. ഈ നിലപാടാണ്‌ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ബഹു. ആന്റണി അച്ചന്‍ ഉയര്‍ത്തിയ ധാര്‍മികവും സാമൂഹികവുമായ വിഷയങ്ങള്‍ നമ്മുടെയും ആകുലതയാണ്‌, അതിനു അച്ചന്‌ പൂര്‍ണ പിന്തുണ അതിരൂപത നല്‍കുന്നുണ്ട്‌.


5.  ബഹു. ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടി ക്കാന്‍ താല്പര്യമുള്ളവരുടെ കെണിയില്‍ വീഴാന്‍ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായിഒരു വൈദികനെ ജയിലിലേക്കയക്കാന്‍ അതിരൂപതയ്ക്കു താല്പ ര്യമില്ല. ഈ വിഷയത്തില്‍ എല്ലാ തീരുമാനങ്ങളും ബഹു. ആന്റണിയച്ചന്റെ അറിവോടെയാണ്‌ അതിരൂപത എടുത്തിട്ടുള്ളത്‌. അച്ചനെ സംരക്ഷിക്കാന്‍ അച്ചനോടൊപ്പം ഈ അതിരൂപത ഉറച്ചു നില്‍ക്കും. അതിനായി നിയമസംരക്ഷണം ഉള്‍പ്പടെ അച്ചന്റെ സുരക്ഷയ്ക്ക്‌ ആവശ്യമായ കാര്യങ്ങള്‍ അതിരൂപത ക്രമീകരിച്ചിട്ടുണ്ട്‌.

പ്രതിസന്ധികളുടെ ഈ കാലത്തു സത്യം മനസ്സിലാക്കി വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കുമല്ലോ.


                                                                                                                                                                                                                                                                                              തലശ്ശേരി  അതിരൂപത

 

Comments

leave a reply

Related News