Foto

ഗുഡ് സമരിറ്റൻ പുരസ്കാരം 2022 ഫാദർ ഡേവിസ് ചിറമേലിന്

ഗുഡ് സമരിറ്റൻ പുരസ്കാരം 2022 ഫാദർ ഡേവിസ് ചിറമേലിന്

കൊല്ലം രൂപതയുടെ തദ്ദേശീയമെത്രാൻ ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത്  ഗുഡ് സമരിറ്റൻ പുരസ്കാരം 2022 കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യ സ്ഥാപകൻ ഫാദർ ഡേവിസ് ചിറമേലിന്.

കൊല്ലം അരമനയിൽ വെച്ച് നടന്ന ചടങ്ങിൽ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് പുരസ്കാരം പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 17 ഞായർ വൈകിട്ട് 5 ന് ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ ജന്മ നാടായ കോയിവിളയിൽ വെച്ച് ബഹു. സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്ന അനു സ്മരണസമ്മേളനത്തിൽ കൊല്ലം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഫാദർ ഡേവിസ് ചിറമേലിന് പുരസ്കാരം സമ്മാനിക്കുന്നു. ബിഷപ്പ് സ്റ്റാൻലി റോമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ, എം.പി. കൊല്ലം ), കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ്, ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ചവറ ), ശ്രീ. സി.ആർ. മഹേഷ് (എം.എൽ.എ കരുനാഗപ്പള്ളി), മുൻമന്ത്രി ശ്രീ ഷിബു ബേബി ജോൺ തുടങ്ങി പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്കു വേണ്ടി ഫാദർ ജോളി എബ്രഹാം അറിയിച്ചു.


നിക്സൺ ലാസർ

Comments

leave a reply

Related News