Foto

തെളിവുകൾ സമർപ്പിച്ചു

തെളിവുകൾ സമർപ്പിച്ചു

കെഎൽസിഎ സംസ്ഥാന സമിതി ജെ ബി കോശി കമ്മീഷന് നിവേദനവും തെളിവുകളും സമർപ്പിച്ചു. വിവരാവകാശം വഴി ലഭിച്ച 118 രേഖകളും ഹാജരാക്കി. 2000 മുതൽ 2021 കാലയളവ് വരെയുള്ള എൽ സി / എ ഐ,  നിയമനങ്ങളുടെ രേഖകൾ പി എസ് സി യിൽ നിന്ന് വിളിച്ചു വരുത്താൻ നൽകിയ ഇടക്കാല ഹർജി കമ്മീഷൻ പരിഗണനയ്ക്കെടുത്തു.   കെആർഎൽസിസി, കെഎൽസിഎ വരാപ്പുഴ, കൊച്ചി രൂപതാ ഘടകങ്ങളും, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളും, കടൽ, ലേബർ കമ്മീഷൻ എന്നിവയും കമ്മീഷൻ്റെ മുമ്പിൽ ശക്തമായ വാദങ്ങളും തെളിവുകളും ഉന്നയിച്ചു.  ഒക്ടോബർ 13 ന് എറണാകുളത്ത് ഗസ്റ്റ്ഹൗസിലാണ് തെളിവെടുപ്പ് നടന്നത്. കെ എൽ സി എ യെ പ്രതിനിധീകരിച്ച് അഡ്വ ഷെറി ജെ തോമസ്, ടി എ ഡാൽഫിൻ, ബിജു ജോസി എന്നിവർ കമ്മീഷനു മുന്നിൽ വിഷയങ്ങൾ അവതരിപ്പിച്ചു.

കേരളത്തിലെ ക്രൈസ്തവരുടെ അവസ്ഥ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷനാണ് ജസ്റ്റിസ് ജെ ബി കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ. കെ ആർ എൽ സി സി യുടെ ഏകോപനത്തിലാണ്  സംഘടനകൾ  തെളിവെടുപ്പിന് എത്തിയത്.

ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, ഡോ ചാൾസ് ഡയസ്സ്,  ബാബു തണ്ണിക്കോട്ട്, പി ആർ കുഞ്ഞച്ചൻ, ഫാ ആൻറണി അറക്കൽ,  ഫാ ആൻറണി കുഴിവേലി, റോയി പാളയത്തിൽ, ബിജു പുത്തൻപുരയ്ക്കൽ, സജി ഫ്രാൻസിസ്, ഡോ ഗ്ലാഡിസ് ജോൺ, അഡ്വ എൽസി തുടങ്ങിയവർ പങ്കെടുത്തു.

Foto
Foto

Comments

leave a reply