Foto

വചനസര്‍ഗപ്രതിഭാ പുര്‌സകാരത്തിന് അപേക്ഷിക്കാം


കൊച്ചി: കെ.സി.ബി.സി ബൈബിള്‍ കമ്മീഷനെയും ബൈബിള്‍ സൊസൈറ്റിയെയും നയിച്ച ബിഷപ്പ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന  വചനസര്‍ഗപ്രതിഭാ  പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.ബൈബിള്‍ മേഖലയിലെ ക്രിയാത്മ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരളകാത്തിലക് ബൈബിള്‍ സൊസൈറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്.25,000 രൂപയും പ്രശംസാഫലകവുമാണ്  പുരസ്‌കാരം.ബൈബിള്‍ വിജ്ഞാനീയത്തില്‍ മലയാളഭാക്ഷയില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായ രചനകളാണ്  2021 ലെ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.ബൈബിള്‍ പഠനമേഖലയില്‍ വ്യക്തിയോ സംരംഭമോ പ്രസ്ഥാനമോ 2016 മുതല്‍ പ്രസീദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ വീതം  അപേക്ഷിക്കണം.വിശുദ്ധഗ്രന്ഥത്തോടു പുലര്‍ത്തുന്ന നീതി,സൃഷ്ടിയുടെ മൗലികത,ക്രിയാത്മകത എന്നിവയായിരിക്കും അവാര്‍ഡിനുള്ള മാനദണ്ഡങ്ങള്‍,ജാതിമതഭേദമന്യേ ആര്‍ക്കും  അവാര്‍ഡിന്  അപേക്ഷിക്കാം,ആര്‍ഹരായവര്‍ 2021 സെപ്റ്റംബര്‍ 30നു മുമ്പ് സെക്രട്ടറി കേരളകാത്തലിക്  ബൈബിള്‍ സൊസൈറ്റി പി.ഓ.സി പാലാരിവട്ടം വെണ്ണല പി.ഓ കൊച്ചി 682028 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ അയ്ക്കാം.ഫോണ്‍ 04842805897,വിശദവിവരങ്ങളും അപേക്ഷഫോറവും ബൈബിള്‍ സൊസെറ്റിയുടെ വെബ്‌സൈറ്റില്‍  ലഭ്യമാണ്  www.keralabiblesociety.com
 

Comments

leave a reply

Related News