മുഖ്യ സൂത്രധാരന്‍ നൗഫേര്‍ മൗലവി; 32 പേര്‍ക്കെതിരേ കുറ്റം ചുമത്തി
ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. പോലീസ് കസ്റ്റഡിയിലുള്ള ഇസ്‌ളാം മത ശുശ്രൂഷകനായ നൗഫേര്‍ മൗലവിയാണതെന്ന് പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ഹാജുള്‍ അക്ബര്‍ എന്നയാളും മൗലവിയെ സഹായിച്ചു.ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 32 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു പള്ളികളില്‍ നടന്ന ഒമ്പത് ചാവേര്‍ ബോംബ് സ്ഫോടനങ്ങളില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്.മൂന്നു പോലീസ് ഉദ്യോഗസ്ഥരുള്‍പ്പട്ടെ 500 റിലധികം ആളുകള്‍ക്ക് സ്‌ഫോടനങ്ങളില്‍ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ആക്രമണങ്ങള്‍ നടന്നത്. സംഭവത്തില്‍ ഫലപ്രദ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ സംയുക്തമായി രംഗത്തുണ്ടായിരുന്നു.
ബോംബ് സ്‌ഫോടനം നടത്തിയ ചാവേറുകളോടു ക്ഷമിച്ചതായി ശ്രീലങ്കയിലെ റോമന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരുന്നു.. കോവിഡ് ഭീതിയില്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കി ടിവിയിലൂടെ നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തിലാണ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ക്ഷമയുടെ അനുഭവം പങ്കുവച്ചത്. 'ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്കു സ്‌നേഹമാണു ഞങ്ങള്‍ നല്‍കിയത്. അവരോടു ക്ഷമിച്ചു കഴിഞ്ഞു' കര്‍ദിനാള്‍ പറഞ്ഞതിങ്ങനെ.
Comments