Foto

യു.എസിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പ്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.എസ്. ലെ വിവിധ യൂണിഴ്സിറ്റികളിലും വിവിധ കോളജുകളിലും ബിരുദാനന്തര ബിരുദ പഠനത്തിനുള്ള അടുത്ത അധ്യയന വർഷത്തെ ഫുൾബ്രൈറ്റ് നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. സാധാരണ രീതിയിൽ 1-2 വർഷത്തേക്കാണ് ഫെലോഷിപ്പുകൾ .യുനൈറ്റഡ് സ്റ്റേറ്റ്സ്- ഇന്ത്യ എജുക്കേഷനൽ ഫൗണ്ടേഷനാണ് (USIEF) പ്രാഥമിക സെലക്ഷൻ നടപടികൾ നിർവഹിക്കുക.

 

പഠനമേഖലകൾ

1.ആർട്സ് ആൻഡ് കൾച്ചറൽ മാനേജ്മെന്റ്

2.ഹെറിറ്റേജ് കൺസർവേഷൻ ആൻഡ് മ്യൂസിയം സ്റ്റഡീസ്

3.ഇക്കണോമിക്സ്

4. എൻവയൺമെന്റൽ സയൻസ് / സ്റ്റഡീസ്

5.ഹയർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ

6.ഇന്റർനാഷനൽ അഫയേഴ്സ്

7.ഇന്റർനാഷനൽ ലീഗൽ സ്റ്റഡീസ്

8.ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ

9.പബ്ലിക് അഡ്മിനിസ്ട്രേഷൻ

10.പബ്ലിക് ഹെൽത്ത്

11.അർബൻ ആൻഡ് റീജനൽ പ്ലാനിങ്

12.വിമെൻസ് സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ് 

 

ആർക്കൊക്കെ അപേക്ഷിക്കാം

നാലു വർഷത്തെ ഫുൾടൈം ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദമോ വേണം. അല്ലെങ്കിൽ പി.ജി ഡിപ്ലോമ, ചുരുക്കിയത് 55 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഇതു കൂടാതെ ഏതു മേഖലയിലാണോ, തുടർ പഠനം ആഗ്രഹിക്കുന്നത്; ആ മേഖലയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള ഫുൾടൈം പ്രഫഷനൽ വർക്ക് എക്സ്പീരിയൻസുണ്ടാകണം.കമ്യൂണിറ്റി സർവിസിലും മറ്റും നേതൃത്വപാടവം തെളിയിച്ചിട്ടുള്ളവർക്ക് മുൻഗണനയുണ്ട്. വിദേശപഠനത്തിനായുള്ള ടോഫെൽ, ജി.ആർ.ഇ ടെസ്റ്റുകളിൽ യോഗ്യതയും വേണം.

 

കൂടുതൽ വിവരങ്ങൾക്ക്

 https://usief.org.in/fellowships.aspx

 

സംശയദുരീകണത്തിന്

masters@usief.org.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News