Foto

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ കളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ കളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 

സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ഐ.റ്റി.ഐ.കളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെടുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി നൽകുന്ന ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കീമിലേക്ക്  അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി , ഡിസംബർ 5 ആണ്. 

ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.ഒരു വർഷത്തെ കോഴ്‌സിന് 10,000 

രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപയും ആണ് , ധനസഹായം.

അപേക്ഷാ ക്രമം

ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 5നകം വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം  രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് ഡിസംബർ 7നകം സമർപ്പിക്കണം. 

ആർക്കൊക്കെ അപേക്ഷിക്കാം :

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഇപ്പോൾ രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പുതുതായി (Fresh) അപേക്ഷ സസമർപ്പിക്കാൻ തടസ്സമില്ല. എന്നാൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിക്ക്, മുൻവർഷം 75% ഹാജർ നിർബന്ധമായും ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

dcescholarship.kerala.gov.in/dmw/

ഫോൺ

0471 2300524

ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

Comments

leave a reply

Related News